2013, ഡിസംബർ 27, വെള്ളിയാഴ്‌ച

കേരളത്തെ പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയം


ജന ജീവിതം പാടെ നിലപ്പിച്ചു കൊണ്ട് നടത്തുന്ന സമര മുറയിലൂടെ ജനമനസ്സുകളില്‍ നിന്നും അകലാന്‍ ആണ് ഇന്നത്തെ വിപ്ലവ  പാര്‍ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്  .
പറഞ്ഞു വരുന്നത് ഹര്‍ത്താലിനെ കുറിച്ചാണ് . എന്ത് മാത്രം ദുരിതങ്ങള്‍  ആണ് ഇത് പൊതു ജനത്തിന് സമ്മാനിക്കുന്നത് . ജന ജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ക്കു എതിരെ  നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന  സമര മുറകള്‍ യദാര്‍ത്ഥത്തില്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്, എലിയെ കൊല്ലാന്‍  ഇല്ലം ചുടുന്നത്ത്  പോലെ .
നിരവധി ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നു വന്ന, കേരള സമൂഹത്തിനു നേതൃത്വം  നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  ആണ് ഇന്ന് ആശയ ദാരിദ്ര്യം മൂലം ജനങളുടെ ഇടയില്‍  ഉമ്മാക്കി കളിക്കുന്നത്,
അന്തസ്സായ ഒരു സമരവും നടത്താന്‍ വയ്യാതെ വേറുതെ കാടിളക്കി കൊണ്ട് നടത്തുന്ന സമരങ്ങക്ല്‍ കൊട് എന്താണ് നേട്ടം കിട്ട്ടുന്നത് .
കോടിക്കണക്കിനു രൂപയുടെ നഷ്ടം പൊതു ഖജനാവിനു നഷ്ടം വരുത്തുന്നു,
അതുപോല്ടെ കച്ചവട സ്ഥാപനം. മറ്റു ബിസിനെസ്സ്ന  , വലിയ പണം മുടക്കി സാധന സാമഗ്രികള്‍  സ്റ്റോക്ക്‌ ചെയ്യ്തു കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്ക് ഭീമമായ നഷ്ടം വരുത്തി വെക്കുന്നു,
 വിദ്യാര്‍ത്ഥികള്‍ക്ക് വിലപ്പെട്ട ഒരു അധ്യന  ദിവസം നഷ്ടപ്പെടുതുന്നു,
അത്യവസ്യ  കാര്യങ്ങള്‍ക്കും മറ്റും പുറത്തു പോകേണ്ടി വരുന്ന ആളുകളുടെ യാത്ര മുടങ്ങുന്നു  രോഗികള്‍ക്ക് ബുദ്ധിമുട്ട്  ഉണ്ടാക്കുന്നു,
അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാട് നഷ്ടങ്ങള്‍  ബന്ദും ഹര്‍ത്താലും പോലെ ഉള്ള സമരങ്ങള്‍ വരുത്തിവെക്കുന്നത്.
ജനങ്ങള്‍ സ്വമനസ്സലെ മാത്രം നടത്തേണ്ടുന്ന സമര മുറകള്‍ ആണ് ഇത് . അത്രമാത്രം ജനങ്ങളെ സ്വാധീനീച്ച എല്ലാവരുടെയും പിന്തുണയോടു  കൂടി മുന്നിട്ടിറങ്ങി  വന്നു ഇത്തരം സമരങ്ങള്‍ നടതുകയാനെയെങ്കില്‍ മാത്രാ അതിനു സാധൂകാരം ഉള്ളൂ 
അല്ലാതെ രാഷ്ട്രീയ പരമായ കാരണങ്ങള്‍  കൊണ്ട് നടത്തപ്പെടുന്ന എന്നുള്ളതാണ് ഇത്  ഒരു ചടങ്ങ് ആയി മാറാന്‍ കാരണം.
കേരളത്തിലെ ഇടതു പക്ഷ പാര്‍ടികളുടെ അടിത്തറ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.
കാരണം  മറ്റൊന്നുമല്ല .
നഷ്ടപ്പെടാന്‍ ഒന്നുമില്ലതിരുന്ന  പഴയ കാലമല്ല ഇപ്പോള്‍  ഉള്ളത് . പലതും നഷ്ടപ്പെടാതെ  നോക്കേണ്ടത് അവരുടെ ബാധ്യത ആയി തീര്‍ന്നിരിക്കുന്നു,
ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള ഒരു നീക്കുപോക്ക് ഭരണം ആണ് ഇന്ന് നടക്കുന്നത്.
യദാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മാറണം എന്നോ അല്ലങ്കില്‍ ഭരണം  തന്നെ മാറണം എന്നോ ഒന്നും മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ആഗ്രഹിക്കുന്നില്ല  .തന്നെയുമല്ല  ആര് ഭരിച്ചാലും അവരുടെ കാര്യങ്ങള്‍ നടന്നുപോകും എന്നാ അവസ്ഥയാണ് ഉള്ളത് .
അതിനുള്ള സ്വാധീനം ഒക്കെ അവര്‍ക്ക് ഈ ഭരണത്തില്‍ ഉണ്ട് . ടീപീ ചന്ദ്രശേകാരന്‍ വധ ക്കെസിന്റെ പരിണിതി തന്നെ ഉദാഹരണം .
ജനങ്ങളുടെയും  അണികളുടെയും കണ്ണില്‍ പൊടി ഇടാന്‍ ഓരോ നാടകങ്ങള്‍  കളിക്ക്കുന്നു അത്ര മാത്രം.

ഇങ്ങിനെ വലിയ് ഒച്ചപ്പാട് നടത്തി സമരം   നടത്തി വന്നപ്പോളാണ് കേവലം ഒരു വീട്ടമ്മയുടെ ശകാരത്തിനു  മുന്‍പില്‍ നമ്മുടെ ഈ നേതാകല്‍ പരിഹാസ്യരായി മാറിയത്.
ഈ സംഭവം  അത്ര മാത്രം  ജന പിന്തുണ നേടിയെട്ക്കാന്‍ കാരണം ഈ സമര നാടകങ്ങള്‍ ജനത്തിന് അത്ര മാത്രം അസഹ്യമായിരിക്കുന്നു എന്നത് കൊണ്ടാണ് .

ഈ ഏറ്റവും അവസാനം നടന്ന ഹര്‍ത്താല്‍ തന്നെ എടുക്കുക .
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുത് എന്ന് ആവസ്യപ്പെട്ടാണ് ഈ ഹര്‍ത്താല്‍ നടത്തിയത് എന്താണി റിപ്പോര്‍ട്ട്‌ എന്ന്  പരിശോദിക്കാതെ അല്ല  ഈ സമരം . ഇതു നടപ്പായാല്‍ ഇക്കൂട്ടരുടെ പല സ്വാര്‍ത്ഥ താല്പര്യങ്ങളും നടക്കില്ല എന്നതാണ് കാരണം . കോടതി പറഞ്ഞ പോലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ജനങ്ങളും ഇവരുടെ അണികളും വായിചിട്ടുണ്ടാവില്ല . പക്ഷെ നേതാക്കന്മാര്‍ പലവട്ടം വായിചിട്ടുണ്ടായിരിക്കും . 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് -part 1  
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് -part 2


2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

എല്ലാവരും പ്രതീക്ഷിച്ച ഒരു കോടതി വിധിരാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും വധശിക്ഷ വിധിച്ചു കൊണ്ട് എന്ന് നടത്തിയ കോടതി വിധി രാജ്യത്തെ എല്ലാവരും വളരെ ഉറ്റു നോക്കി കൊട്നിരുന്ന ഒന്നാണ് .സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അത്തരം കാടത്തത്തിനെതിരെ കണ്ണടയ്ക്കാന്‍ ആവില്ല എന്ന് വ്യക്തമാക്കിയ കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇതെന്നും വ്യക്തമാക്കി.
ഇന്ത്യ സ്ത്രീയോട് ചെയ്യുന്നത്എല്ലാവരും ഒരേ സ്വരത്തിൽ ഈ വിധിയെ സ്വാഗതം ചെയ്യുന്നതും  അതുകൊണ്ടുതന്നയാണ്. വിധിപ്രഖ്യാപനം വന്നയുടന്‍ കോടതി പരിസരത്ത് തടിച്ചു കൂടിയ ജനങ്ങള്‍ ആഹ്ളാദം പ്രകടനം നടത്തിയതും മറ്റൊന്നും കൊണ്ടല്ല .
ഇത്തരം കേസുകളിൽ കുറ്റവാളികൾ നിയമത്തിന്റെ പഴുതു ഉപയോഗിത് രക്ഷപ്പെടുന്നത് കൊണ്ടാണ് നമ്മുടെ രാജ്യത്തു ഇത്തരം പ്രവണതകൾ എന്ന് കൂടി വരുന്നത് . കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ  യാതൊരു വിധ ദാക്ഷീണ്യവും ഇല്ലാതെ കടുത്ത ശിക്ഷ  തന്നെ നടപ്പാക്കേണ്ടതുണ്ട് .ഭാവിയിൽ ഇത്തരം കൃത്യങ്ങൾ ആവര്തിക്കപ്പെടാതിരിക്കാൻ  ഇതു സഹായിക്കും വധ ശിക്ഷയിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരവുമല്ല .കുറ്റവാളികൾ സമൂഹത്തില് ൽ വീണ്ടും വിലസി നടക്കുന്നത് ഇത്തരം ചെയ്തികള്ക്ക് അന്ഗീകാരമായി മാറുന്നു.
 2010ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 7.1 ശതമാനം വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2011ല്‍ 24,206 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010ലെക്കാള്‍ 9 ശതമാനം കൂടുതലാണിത്. ഇരകളില്‍ പകുതിയലധികം പേരും 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 

 ഇത്തരം ചെയ്തികൾ വര്ദ്ധിച്ചു വരാൻ കാരണം 
എന്താണ്  എന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുധയാണ് . നിയമത്തിന്റെ പഴുതുകൾ തന്നെ പ്രധാന വില്ലൻ .
 ഏതു കുറ്റവാളിക്കും നിശ്പ്രയാസം കുറ്റവിമുക്തനകാം എന്നത് സർവ സാധാരണം ആയിരിക്കുന്നു.
കൊലപാതകം ആകട്ടേ മറ്റു  എന്തു ചെയ്തികൾക്കും  അല്പം പണം മുടക്കിയാക്ല തടിയൂരാം  എന്നാ അവസ്ഥ ആണ് ഇന്നുള്ളത് .
സാം സ്കാരിക ജീര്ണതയാണ് മറ്റൊരു കാരണം  . മുതലാളിത്ത സംസ്കാരത്തിന്റെ തള്ളിക്കയറ്റം നമ്മുടെ രാജ്യത്തെ ജീർണിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്ത്രീകളുടെ ഭാഗത്തും  പിഴവുകൾ ഉണ്ട് , സ്ത്രീ സ്വാതന്ത്രം കേവലം  എന്നത് വസ്ത്രത്തിൽ നിന്നുള്ളതല്ല  എന്ന് അവൾ മനസ്സിലാക്കണം .
സ്ത്രീ അവളുടെ 
വസ്ത്രത്തിൽ നിന്നും  വിമോചിത ആവണം എന്നത്  പുരുഷ കേന്ത്രീകൃത  വ്യവസ്ഥിയുടെ  കല്പന ആണ് എന്ന് അവൾ മനസ്സിലാക്കണം  , സ്ത്രീ  പുരോഗമനകാരി ആണ് എന്ന് അവരുടെ സര്ടിഫിക്കെട്ടു ലഭിക്കുന്നത് വസ്ത്രത്തിൽ നിന്നും  വിമോചനം നേടിയവര്ക്ക് മാത്രമാണ് എന്നാ അവസ്ഥക്ക് മാറ്റം വരുത്തേണ്ടത് സ്ത്രീകള് തന്നെയാണ് .
 ആലോചിച്ചു നോക്കുക . പുരുഷന് പൂര്ണമായും മറക്കുന്ന  ഫുൾകൈ കുപ്പായവും കോട്ടും  ടൈയും  ഒക്കെ കെട്ടി പുറത്തിറങ്ങാനും ജോലിക്കും  തടസ്സമില്ല . പക്ഷെ സ്ത്രീ അല്പവസ്ത്രം ധരിക്കുന്നത് ആണ് പുരോഗമനപരം  എന്ന് പറയുന്നത് യഥാർത്ഥത്തിൽ പുരുഷ നിർമിതമായ കലപനയല്ലേ ?

സ്ത്രീകളെ വിലപന വസ്തു ആക്കി മാറ്റുന്ന  ഉപഭോഗ സംസ്കാരം ഉത്പാദിപ്പിക്കുന്ന  പരസ്യ വിപണികളിൽ നിന്നും സ്ത്രീകള് പിന്മാറുന്നത് അവര്ക്ക് തന്നെയാണ് ഗുണം ചെയ്യുക . 
പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി മോഡലുകളായും മറ്റും നില്കുന്ന സ്ത്രീകള് ചെയ്യുന്നത് തങ്ങളുടെ താല്പര്യത്തിനു വേണ്ടി മൊത്തം സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണ് .

സിനിമ, ടീവി തുടങ്ങിയ മാധ്യമങ്ങൾ  ഇക്കാര്യത്തിൽ വളരെ പൊസിറ്റീവയ സമീപനം സ്വീകരിക്കേണ്ടതുണ്ട് . കേവല പ്രചാരം ഉണ്ടാക്കുക  എന്നതിൽ  കവിഞ്ഞു സമൂഹത്തിനു ഗുണകരമായ മാറ്റങ്ങൾ  ഉണ്ടാകുന്ന വിധം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട് .

 ഇന്നത്തെ ഈ വിധിയുടെ പക്ഷാതലത്തിൽ എങ്കിലും ഒരു പുനരാലോചന  അവർ  നടത്തേണ്ടതുണ്ട് . 2013, ഫെബ്രുവരി 24, ഞായറാഴ്‌ച

പണിമുടക്കിലൂടെ പുരോഗതിയിലേക്ക്

സാമ്പത്തിക മേഖല സ്തംഭിച്ചു
വ്യവസായ,ബാങ്കിംഗ് ഇന്‍ഷുറന്‍സ്  മേഖലകള്‍ പ്രവര്‍ത്തിച്ചില്ല
ഇരുപത്തയ്യായിരം കോടി രൂപയുടെ ചെക്ക് ഇടപാടുകള്‍ മുടങ്ങി
എണ്ണ ശുദ്ധീകരണ ശാലകളും കല്കരി കനികളും സ്തംഭിച്ചു
അലഹബാദില്‍ കുംഭ മേളക്കെത്തിയ പതിനായിരങ്ങള്‍ വാഹനം കിട്ടാതെ നട്ടം തിരിഞ്ഞു
പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ ജോലിക് ഹാജരായില്ല
കേരളം മൊത്തം നിശ്ചലമായി.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഹങ്ങള്‍ കട കമ്പോളങ്ങള്‍ തുടങ്ങിയവ  ഒന്നും പ്രവര്‍ത്തിച്ചില്ല
വിമാന യാത്രക്കാര്‍ വലഞ്ഞു
ഇന്നലെ കൊച്ചിയില്‍ നിന്ന്ദുബൈയിലേക്ക് വന്ന വിമാനത്തില്‍ ആകെ നാലഞ്ചു പേരാണ് ഉണ്ടായിരുന്നത്
ട്രെയിനുകള്‍ യാത്രക്കരില്ലാതെ ഓടി
പാല്‍ വിതരണം നടക്കാത്തത് കൊണ്ട് അവ മുഴുവനും ഓടയില്‍ ഒഴുക്കി കളഞ്ഞു

ഇനിയുമുണ്ട് ഒരു പാട് മഹിമകള്‍
നമ്മുടെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ചെയ്യുന്ന രാജ്യ സേവനം
വിശദീ കരിക്കുവാന്‍ പേജുകള്‍ അനവധി വേണ്ടിവരും

പണിമുടക്കിയ ദിവസത്തെ ശംബളവും വേണ്ട എന്ന് പറയാന്‍ ഈ തൊഴിലാളി സ്നേഹികള്‍ തയ്യാറാവുമോ?
എങ്കില്‍ എത്ര പേര്‍ ഉണ്ടാവും ഈ സംഘടനകളില്‍.
രാജ്യത്തിന്‌ എന്ത് നഷ്ടം വരുത്തി വച്ചാലും തങ്ങള്‍ക്കു പ്രശ്നം ഇല്ല, തങ്ങളുടെ താല്പര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി എന്ന നിലപാട് അല്ലെ ഇവര്‍ക്ക് ഉള്ളത് . ഇത്രയും ഭീമമായ നഷ്ടം ഉണ്ടാക്കി വച്ചിട്ട് അവസാനം എന്താണ് നേടിയത്.
അവധി ദിവസങ്ങളില്‍ കൂടി ജോലി എടുത്തു രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ സംഘടനകള്‍തയ്യാറാവുമോ?
അതല്ലേ പണിമുടക്കിനെക്കാള്‍ കൂടുതല്‍ നല്ല സമരം. എങ്കില്‍ നാട്ടിലെ സകല മേഖലകളും കൂടുതല്‍ ഉണരുകയും സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകയും അങ്ങനെ തൊഴിലാളികള്‍ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുകയും ചെയ്യും . അല്ലാതെ പണിമുടക്കിയാല്‍ നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തില്‍ ആവുകയായിരിക്കും ഫലം.

ഇത്തരക്കാര്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഒന്ന് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും
കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് വിദേശ മലയാളികളുടെ പണമാണ് എന്ന് എല്ലാവര്ക്കും അറിയാം ..
നമ്മുടെ നാടിന്‍റെ  സാമ്പത്തിക ഊര്ജപ്രവാഹമായ, ഖജനാവിനെ പരിപ്പോഷിപ്പിക്കുന്ന ഈ സമ്പത്ത് ഉണ്ടാവുന്നത് എങ്ങിനെ ആണ് എന്ന് നമ്മുടെ തൊഴിലാളി നേതാക്കന്മാര്‍ പഠിക്കുന്നത് നല്ലതാണ്
പണിമുടക്കും ഹര്‍ത്താലും നടത്തിയും ജോലി ചെയ്യാതെ വെറുതെ  ഒപ്പിട്ടു സമ്പളം വാങ്ങിയുമല്ല ഇതു ഉണ്ടാവുന്നത്..
കേരളതിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്ന ഈ ഗള്‍ഫ്‌ പണത്തിനു പിന്നില്‍ ഒരുപാട് പ്രവാസി മലയാളികളുടെ വിയര്പിന്‍റെ  തീഷ്ണ ഗന്ധവും വിരഹത്തിന്റെ നിശ്വാസവും വേര്‍പാടിന്റെ കണ്ണുനീരിന്റെ
ഉപ്പു രസവും ഉണ്ട്.
ദിവസം എട്ടു മുതല്‍ പതിനാല് മണിക്കൂര്‍ ജോലി
ആഴ്ചില്‍ ഒരു അവധി പോലുമില്ലാതെ
രാവിലെ ജോലിക്ക് പോകുന്നു രാത്രി മടങ്ങി വന്നു ഭക്ഷണം സ്വന്തമയി പാകം ചെയ്യുന്നു ,കിടന്നുറങ്ങുന്നു.
അറുനൂറു മുതല്‍ ആയിരമോ ആയിരത്തി ഇരുനൂറോ ദിര്‍ഹം സമ്പളം വാങ്ങുന്നവര്‍ ആണ് മിക്ക ആളുകളും
രണ്ടു മാസം അവധിക്കു നാട്ടില്‍ നില്ക്കാന്‍ ഉള്ള ബാലന്‍സ് പോലും കണ്ടെത്താന്‍  പ്രയാസപ്പെടുന്നവര്‍
അങ്ങനെ ഒരു വര്ഷം അല്ലങ്കില്‍ രണ്ടോ മൂന്നോ വര്ഷം ജോലിക്ക് വേണ്ടി മാത്രം ജീവിച്ചു ഒന്നോ രണ്ടോ മൂന്നോ മാസം നാട്ടില്‍ അവധിക്കു പോകുന്നു . എങ്ങനെ ജീവിതത്തിന്റെ നല്ല ഭാഗവും ഗള്‍ഫില്‍ ചിലവഴിക്കുന്ന ഇവര്‍ക്ക്അവസാനം എല്ലാം അവസാനിപ്പിച്ച്‌ വരുമ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും  ഇല്ല .
പങ്കാളിത്ത പെന്‍ഷന്‍ പോലും ലഭിക്കാന്‍ അര്‍ഹത ഉള്ളവരായി അവരെ ആരും കാണുന്നില്ല

ഇവിടെ തൊഴിലാളി സമരങ്ങള്‍ ഇല്ല .
വാഹനത്തിനു കല്ലെരിയെലോ സ്വന്തം തൊഴില്‍ സ്ഥാപനം അടപ്പിക്കാലോ ഇല്ല
സര്‍ക്കാര്‍ വാഹങ്ങള്‍ സമരത്തിന്റെ പേരില്‍ ച്ചുട്ടെരിക്കല്‍ ഇല്ല
ജോലി ചെയ്യാതെ ശമ്പളം വാങ്ങല്‍ ഇല്ല . ഏതു സംരംഭകനും ധൈര്യമായി ഒരു സ്ഥാപനം തുടങ്ങുവാന്‍ ഇവിടെ പ്രയാസമില്ല. അവകാശങ്ങള്‍ മാത്രം നോക്കുന്ന , ഉത്തരവാദിതങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാത്ത കുറെ കൊടി പിടുത്തക്കാരെ ഇവിടെ കാണാന്‍ സാധ്യമല്ല.


ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടുതല്‍ പുരോഗതി യില്‍ നിന്നും പുരോഗതി യിലേക്ക് മുന്നേറുന്നത് കേവല എണ്ണ സമ്പത്ത് കൊണ്ടല്ല . ഇവിടുത്തെ തൊഴില്‍ സംസ്കാരം കൊണ്ട് കൂടിയാണ് . നമ്മുടെ വലിയ രാജ്യത്തു നിന്നും ആളുകള്‍ ജോലി അനോഷിച്ചു ഈ എത്രയോ  ചെറിയ ഗള്‍ഫ്‌ രാജ്യങ്ങളില്‍ എത്തിപ്പെടാന്‍ എന്താണ് കാരണം .
 ശമ്പളം വാങ്ങി പണിമുടക്കുകയും വിരമിച്ച ശേഷവും തുടരുന്ന ആനുകൂല്യങ്ങള്‍ മതിയാവാതെ  വീണ്ടും സമരത്തില്‍ ഏര്‍പെടുകയും ചെയ്യുന്ന തൊഴിലാളി സങ്ങടനകള്‍ ഉള്ള നമ്മുടെ  നാട്ടില്‍ എന്തു പുരോഗതി ആണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ തൊഴിലാളികള്‍ ഒരു പാട് ചൂഷണം ചെയ്യപ്പെട്ടിരുന്ന ഒരു കലഗട്ടത്തില്‍ ഉത്ഭവിച്ച ഈ സങ്ങടനകള്‍ക്ക് ഇന്നു ചെയാനുള്ള പണി തങ്ങളുടെ മെമ്പര്‍മാര്‍ക്ക് കൂടുതലായി ജോലി ചെയ്യാനും തങ്ങളുടെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുവാനും പഠിപ്പിക്കുക എന്നതാണ് .
അല്ലങ്കില്‍ ഈ തൊഴിലാളി സംഘടനകള്‍ പിരിച്ചു വിടുക . എങ്കില്‍ രാജ്യത്തിന്‍റെ പുരോഗതിക്കു വിലങ്ങു തടിയായില്ല എന്നെങ്കിലും സമാധാനിക്കാം .
അതല്ല എങ്കില്‍ ഈ വണ്ടി അധികകാലം ഓടില്ല, ഉറപ്പ്.


യൂടുബില്‍ നിന്നും രണ്ടു മോഹന്‍ലാല്‍ ഡയലോഗ് ചിത്രം : വരവേല്‍പ്പ് 

ചിത്രം : മിഥുനം 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

വരട്ടെ, ചാനലുകളിനിയും

കേരളത്തില്‍ ചാനലുകളുടെ വരവ് തുടരുകയാണ്.
 ചാനല്‍ യുദ്ധം മുറുകാന്‍ പോകുകയാണെന്ന് ചിലര്‍ പറയുന്നു.
കൊച്ചു കേരളം എന്നൊക്കെ പറയുമെങ്കിലും യദാര്‍ത്ഥത്തില്‍ അതാണോ സ്ഥിതി. മൂന്നു കോടിയിലേറെ ജനസംഖ്യ എന്ന് പറയ്ന്നത് ചില്ലറ കാര്യമാണോ ? പൂര്‍ണമായും ഒരു ഉപഭോകൃത  സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളമാകട്ടെ ഈ ചാനലുകളെ ഒക്കെ നില നിര്‍ത്തുന്ന പരസ്യ വിപണിക്ക് ഏറ്റവും പറ്റിയ സ്ഥലവുമത്രേ .ഇതു ചാനലുകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു.

 പണ്ടത്തെ ദൂരദര്‍ശനില്‍ ആഴചയില്‍ ഒരിക്കല്‍ മാത്രമുള്ള സിനിമയോ വൈകിട്ട് ഏഴു മണിക്കുള്ള ഒരു വാര്‍ത്തയോ മാത്രം കണ്ടിരുന്ന കാലമാണോ ഇത് .ഏഷ്യാനെറ്റിന്റെ വരവോടെ ദൂരദര്‍ശന്‍ മാത്രം ആശ്രയിച്ചിരുന്ന മലയാളിക്ക് പുതിയ ദ്രിശ്യ മേഖല തുറന്നുകിട്ടി . വാര്‍ത്തകള്‍ക്കു മാത്രമായി ഏഷ്യാനെറ്റ്‌ ന്യൂസും വന്നതോടെ പല പരിപാടികളും ലൈവ് ആയി കാണുവാനും വിശദമായ ചര്‍ച്ചകള്‍ ശ്രവിക്കുവാനും സാധിച്ചു. പറഞ്ഞ കാര്യം അല്പ സമയം കഴിഞ്ഞു നിഷേധിക്കുന്ന രാഷ്ട്രീയക്കാരന്റെ പതിവ് ശീലങ്ങള്‍ മാറ്റേണ്ടിവന്നു.. കൂടാതെ മുഴു സമയ വിനോദ പരിപാടികള്‍ക്കായി പ്ലസും കടന്നുവന്നു .ഇപ്പോള്‍ സിനിമക്ക് മാത്രമായി മൂവിസും രംഗത്തെത്തി .

ചുരുക്കം പണക്കാരുടെ വീടുകളിലോ അങ്ങിങ്ങ് ചില ഗള്‍ഫുകാരുടെ വീടുകളിലോ മാത്രം ഉണ്ടായിരുന്ന ടെലിവിഷന്‍ ഇന്നു ഇല്ലാത്ത വീടുകള്‍ കണ്ടെത്തുക പ്രയാസം .വിദ്യാഭ്യാസ രംഗത്ത്  കൂടുതല്‍ പുരോഗതി നേടിയതോടെ  വിനോദ പരിപാടികള്‍ മാത്രമല്ല വാര്‍ത്തകളും ചര്‍ച്ചകളും ലോക കാര്യങ്ങളും  ഒക്കെ കാണുവാന്‍ ഇന്നത്തെ സാധാരണ കേരളീയന്റെ സമയ പട്ടികയില്‍ ഇടമുണ്ട്. LCD ,LED തുടങ്ങിയവ ടീവിയെ കൂടുതല്‍ ആകര്‍ഷകവും മിഴിവുള്ളത്‌മാക്കി . ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ യുടുബ് തുടങ്ങിയവ ടീവി പരിപാടികളെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും പ്രേക്ഷകന് സൗകര്യ പൂര്‍വ്വം കാണാന്‍ അവസരമൊരുക്കുകയും ചെയ്തു.
കൈരളി ടീവി ഇതിനിടയില്‍ കയറിവന്നു .പീപ്പിള്‍ ,വീ  തുടര്‍ന്ന് വന്നു.
കൂടാതെ ജീവന്‍, അമൃത ,ഇന്ത്യ വിഷന്‍, മനോരമന്യൂസ്‌  , മഴവില്‍ മനോരമ,
സുര്യ ,കിരണ്‍,ജൈഹിന്ദ്, റിപ്പോര്‍ട്ടര്‍ ,ദര്‍ശന. എന്നിവയൊക്കെ നമ്മുടെ മലയാളത്തില്‍ എത്തിയ ചാനലുകള്‍ തന്നെ .
കൂടാതെ ഈ ജനുവരി 23നു മാതൃഭൂമി ന്യൂസ്‌ ചാനല്‍ രംഗത്ത് എത്തി. ഇതിനു പുറമേ  'മാധ്യമം' ത്തിന്റെ മീഡിയ വണ്‍ ഫെബ്രുവരി പത്തിന് വരാനിരിക്കുന്നു. സിനിമ നടന്‍ സിദ്ദീക് ഒരു പുതിയ ചാനല്‍ തുടങ്ങാനുള്ള പരിപാടി ഉണ്ട് എന്ന് വാര്‍ത്ത‍ ഉണ്ടായിരുന്നു.

കൂടുതല്‍ പ്രേക്ഷകരെ എങ്ങിനെ ആകര്‍ഷിക്കാം എന്നതായിരിക്കും ചാനലുകള്‍ നേരിടുന്ന വെല്ലുവിളികളിലോന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കായി പരക്കം പായുന്പോള്‍ പലപ്പോഴും കൃത്രിമമായി വിവാദങ്ങള്‍ സൃഷ്ടിക്കപെടുന്നുണ്ട് . അനാവശ്യമായ ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്തെണ്ടാതുണ്ട്.

കേരളത്തിലെ സാമുദായിക സൌഹര്ധം  കൂടുതല്‍ പുഷ്ടിപ്പെടുത്താന് പരിശ്രമിക്കുന്നതോടപ്പം ഇതിനു ഭംഗം വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ മറ്റും ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്‌ . ഇന്നത്തെ വലിയ വിപത്തായ സ്ത്രീ പീഡനങ്ങള്‍ക്കും  ലൈംഗിക  അതിക്രമങ്ങള്‍ക്കും എതിരായി ശക്തമായ പ്രചാരങ്ങള്‍, കാര്‍ഷിക രംഗം കൂടുതല്‍ സജീവമാക്കി മാറ്റാന്‍ ഉതകുന്ന പരിപാടികള്‍ തുടങ്ങിയവ ഇന്നു എത്രയും അനിവാര്യങ്ങളാണ്..
അവരവരുടെ ഭാഗം ന്യായീകരിച്ച് സമയം കൊല്ലുന്ന  ന്യൂസ്‌ അവറുകള്‍ക്ക് പകരം  ജനങ്ങള്‍ക്ക്‌ ഉപകരിക്കുന്ന ചര്‍ച്ചകള്‍ നടത്തുകയും പ്രേക്ഷകര്‍ക്ക്‌ പ്രതികരിക്കാന്‍ അവസരം നല്‍കുകയും വേണം . 

അസഹനീയമായ ചില റിയാലിറ്റിഷോകള്‍ സീസണുകള്‍ ഒരു പാട് പിന്നിട്ടിട്ടും പുതിയ പാട്ടുകാരെ സ്രിഷ്ടിച്ചില്ല എന്ന് മാത്രമല്ല വിജയികള്‍ക്ക് പ്രതിഫലവും നേരാവണ്ണം കൊടുത്തില്ല എന്ന വിവാദവും ഉയര്‍ന്നു. സംഗതികള്‍ ന്നെയും പോര എങ്കിലും sms വഴി വരുന്ന ആദായത്തിനു പുറത്തു സീസണുകള്‍  ഒരുപാട് ഇനിയും കടക്കനാടിട.

പൈങ്കിളി സീരിയലുകളില്‍  നിന്നും ഒരു മോചനം മലയാളി ആഗ്രഹി ക്കുന്നുണ്ട് . പൊങ്ങച്ചവും അശ്ലീലതയും നിറഞ്ഞ   മൂന്നാംകിട പരമ്പരകളില്‍ നിന്നും വീട്ടമ്മമാരെ മോചിപ്പിക്കാന്‍ അനുയോജ്യമായ നല്ല ജീവിത ഗന്ധിയായ പരമ്പരകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . പൊള്ളയായ സ്വപ്ന ലോകത്ത് നിന്നും മാറി മണ്ണിന്റെ മണമുള്ളവ  ആവണം അത്.

കൈരളിയില്‍ വന്ന പ്രവാസ ലോകം ,അശ്വമേധം ,ഏഷ്യാനെറ്റിലെ കണ്ണാടി, കവര്‍ സ്റ്റോറി ,മാതൃഭൂമി യിലെ അകംപുറം ,ഇന്ത്യാ വിഷന്‍ ലെ കളിടോസ്കോപ് , തുടങ്ങിയ പരിപാടികള്‍ വളരെ ശ്രദ്ധ നേടിയവയാണ് . 
ഇപ്പോള്‍ സുര്യയില്‍ സുബിസുരേഷ് അവതാരകയായി വരുന്ന കുട്ടിപ്പട്ടാളം വളരെ നല്ല പരിപാടിയായി പലരും വിലയിരുത്തുന്നുണ്ട് .

അവതാരകരാകട്ടെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പ്രയാണം തുടരുകയാണ് .ഏഷ്യാനെറ്റ്‌ വഴി മനോരമയിലൂടെ റിപ്പോര്‍ട്ടര്‍ ല് കൂടി ഒടുവില്‍ മാതൃഭുമി യില്‍ എത്തി നില്‍ക്കുന്ന വേവാണ് ഈ പടയോട്ടത്തില്‍ ഒന്നാമന്‍ .വാര്‍ത്താ വായനക്ക് പ്രത്യേക താളവും ശൈലിയും നല്‍കിയ നിഖേശാകട്ടെ റിപ്പോര്‍ട്ടര്‍ ചാനെല്‍ സ്ഥാപിച്ചു. 

 കൂടുതല്‍ ആളുകളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ വളരെ വലിയ ഉത്തരവതിതമാണ്‌ ഇന്നു പ്രബുദ്ധ കേരളത്തില്‍ ഇത്തരം ചാനലുകള്‍ക്ക് നിര്‍വഹിക്കാന്‍ ഉള്ളത്. സ്ഥാപിത താല്പര്യങ്ങള്‍ മാറ്റിവെചുകൊനണ്ട് മൊത്തം സമൂഹത്തിന്റെ നന്മക്കു ഉതകുന്ന തരത്തില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചാല്‍ ഭാവി കേരളത്തിന്‌ അത് ഒരു മുതല്‍കൂട്ടായിരിക്കും .

മലയാളത്തിലെ വിവിധ ചാനലുകള്‍ ലൈവ് ആയി കാണാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം

http://www.turbotv.in2013, ജനുവരി 11, വെള്ളിയാഴ്‌ച

ചില കേരളീയ സാമൂഹ്യ വിചാരങ്ങള്‍കേരളത്തിലെസാമുദായിക
സൌഹാര്ധം  കുറഞ്ഞു  വരുന്നു എന്ന അഭിപ്രായം നമ്മുടെ പ്രതിരോധ മന്ത്രി ശ്രീ എകെ ആന്റണി  ഒരു വേദിയില്‍ വച്ച് പറയുകയ്ണ്ടായി. പൊതുവെ എല്ലാവരും ഒരേ സ്വരത്തില്‍ യോജിക്കുന്ന ഒരുഅഭിപ്രായംആണ്ഇത്.
ഈ അടുത്ത കാലത്തായി നമ്മുടെ കേരളത്തില്‍ മത സൌഹര്ധതിനു വിള്ളല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ കൂടുതലായി കണ്ടു തുടങ്ങിയിരിക്കുന്നു.
വ്യതസ്ത മത വിഭാഗക്കാര്‍ ഒരേ സാംസ്‌കാരിക ഐക്യ ത്തോടെ ജീവിക്കുന്ന ഒരു പ്രദേശം ആണ്  കേരളം.
ഓരോരുത്തരും അവരുടെ മത വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ മറ്റു മതസ്ഥരോട് സൌഹര്ധതോടെ  വര്‍ത്തിക്കുന്നു .യഥാര്‍ത്ഥത്തില്‍ ‍ മതമല്ല മിക്ക പ്രശ്നങ്ങള്കും  കാരണം എന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുത ആണ്.

എല്ലാ മതങ്ങളും മനുഷ്യ നന്മ്ക്കാണ് നില കൊള്ളുന്നത്. മനുഷ്യന്  തോന്നിയ പോലെ ജീവിക്കാനുള്ള അവസ്ഥക്ക് നിയന്ത്രണം ‍ കൊണ്ട് വന്നത് മത മൂല്യങ്ങള്‍ അനുസരിച്ചുള്ള ഒരു ചുറ്റുപാട് നമുക്ക്ഉണ്ടായത് കൊണ്ടാണ്.
കുടുംബ ഭദ്രത എല്ലാ മത വിഭാഗങ്ങളും  ഒരു പോലെ കത്ത് സൂക്ഷിക്കുന്നു.
കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍  മതസമൂഹങ്ങള്‍  കുടുംബ ത്തിന്റെ കെട്ടുറപ്പിന് വളരെ വിലകല്പികുന്നു.

പാരമ്പര്യമായി പല മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഹൈന്ദവ സമൂഹവും മതപരമായ നിയമങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തണം എന്ന് വിശ്വസിക്കുന്ന  മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളും ഒക്കെ യഥാര്‍ത്ഥത്തില്‍ ഒരു പോലെ തന്നെ യാണ്. ഇവിടെ മതങ്ങള്‍ തമ്മിലുള്ള സ്പര്ധക്ക് ഒരു സാധ്യതയും ഇല്ല തന്നെ.


1988-ല് പുറത്തിറങ്ങിയ ആര്യന്‍ എന്ന മലയാള സിനിമയില്‍ നിന്നുള്ള ഒരു ദ്രിശ്യമാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌. 

   2011-ല് പുറത്തിറങ്ങിയ ആദമിന്റെ മകന്‍ അബു എന്ന സിനിമയിലെ മനോഹരമായ ഈ രംഗം കൂടി കാണുക .


അവരവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഏറ്റവും നല്ല അയല്‍വാസികളായി കഴിയുന്ന രണ്ടു കുടുംബങ്ങള് തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമുക്ക് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മറ്റൊരു രംഗത്തിലൂടെ കാണാം.


കേരളീയ ജീവിതത്തില്‍ നിന്നുള്ള ഒരു സാമ്പിള്‍ മാത്രമാണിത്.കേരളത്തിലെ മത സൌഹാര്ധത്തിനു നൂറ്റാണ്ടുകളുടെ  പഴക്കമുണ്ട്. ചരിത്രപരമായി
തന്നെ നമ്മുടെ നാട്ടില്‍ എല്ലാവരും ഒരറ്റ സമൂഹമായാണ് ജീവിച്ചത്.എല്ലാ മതക്കാരുടെയും ആഘോഷ ങ്ങളിലും മറ്റു ഉത്സവങ്ങളിലും വിവാഹം തുടങ്ങിയവയിലും ജാതി മത ഭേദമന്യേ എല്ലാവരും പങ്കാളികള്‍ ആവുന്നു.

പുറത്തു നിന്നുള്ള സാമ്രാജ്യത്ത  ശക്തികള്‍ അവര്‍ക്ക് അധിനിവേശം നടത്തുവാന്‍ ഇവിടെ ഒറ്റകെട്ടായി ജീവിക്കുന്ന ആളുകളെ  തമ്മില്‍ അടിപ്പിക്കുകായ്നു ചെയ്തത്. അതിനു വേണ്ടി അവര്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി . ചരിത്രം തന്നെ തിരുത്തി എഴുതി.
കേരളത്തിലെ സാമുദായിക സൌഹാര്ധം  കാത്തു സൂക്ഷിക്കുന്നതിനു ബദ്ധശ്രദ്ധരാകേണ്ട
വാര്‍ത്താമാധ്യമങ്ങള്‍ പലപ്പോഴും ബോധപൂര്‍വമോഅല്ലാതെയോഇതിനുവിപരീതമായി പ്രവര്തിക്കുന്നതിനു ഒരു പാട്ഉദാഹരണങ്ങള്‍ ‌ നമുക്ക് ചൂണ്ടിക്കാട്ടാനാവും.മുമ്പ് പറഞ്ഞ  കാര്യങ്ങള്‍ അപ്പടി വിഴുങ്ങാന്‍ ഒരു മടിയും ഇവര്‍ കാണിക്കാറില്ല.നിരപരാധികളായ ആളുകളുടെ മേല്‍ തീവ്രവാദ, ഭീകരവാദ മുദ്ര ചാര്‍ത്തല്‍ ഇപ്പോള്‍ ഒരു ഹോബിയായി മാറിയിരിക്കുന്നു. യഥാര്‍ഥ   മത വിശ്വാസി ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരില്ല എന്ന്  എല്ലാവര്ക്കും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് ഇത് ‍. അപ്പപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒഴിക്കിനു അനുകൂലമായി നീങ്ങുക എന്നതാണ് എല്ലാ മത സങ്ങടനകളും പാര്‍ട്ടികളും വാര്‍ത്ത‍ മാധ്യമങ്ങളും ചെയ്യുന്നത്. നിജസ്ഥിതി പരിശോധിച്ചു യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുതാന്‍ ഉത്തരവാദിത്തമുള്ളവര്‍ ജനങ്ങളില്‍ ഭീതി പരത്താനും പരസ്പരം സംശയദൃഷ്ടിയോടെ  നോക്കുവാനും സഹായിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നത് എത്രമാത്രം ഭീതി ജനകമാണ്.

മതങ്ങള്‍ അല്ല യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍‍ക്ക് കാരണം അധികാരം നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനും ശ്രമിക്കുന്ന ആളുകള്‍ അതിനു വേണ്ടി എന്ത് ഹീനമായ കാര്യവും ചെയ്യാന്‍ മടിക്കുന്നില്ല. അവര്‍ മത, സാമുദായിക വര്‍ഗീയ വികാരങ്ങള്‍ തരം പോലെ ഉപയോഗിക്കുന്നുഒരു പൊതു ശത്രു വിനെ ചൂണ്ടിക്കാട്ടി അനുയായികളെ ഒരുമിപ്പിച്ചു നിര്‍ത്തുകയാണ്പലരും പയറ്റുന്നതന്ത്രം.
 മത സംഘടനകള്‍ അണികളെ പിടിച്ചു നിര്‍ത്തുവാന് വേണ്ടി ‍ മറ്റു സംഘടനകല്കെതിരില്‍ അണികള തിരുച്ചു വിടുന്നു. അമേരിക്ക അടക്കമുള്ള സാമ്രാജ്യത രാജ്യങ്ങള്‍ തങ്ങളുടെ ചെയ്തികള്‍ക് ന്യായീകരണം കണ്ടെത്താന്‍ മറ്റു ചില രാജ്യങ്ങളെ കരുവാകുന്നത് നാം കാണാറില്ലേ. സദ്ദാം ഹുസൈന്‍ , രാസായുധം എന്നൊക്കെ പറഞ്ഞു  എന്തെല്ലാം അതിക്രമണങ്ങളാണ്  അവര്‍ ഇറാക്ക്  എന്ന രാജ്യത്തു കാണിച്ചത് . ഇപ്പോള്‍ തീവ്രവാദം ഭീകരവാദം എന്നൊക്കെ പറഞ്ഞു  തങ്ങളുടെ വരുതിയില്‍ ‍ നില്‍കാത്ത രാജ്യങ്ങളെ  അടിച്ചൊതുക്കാന്‍ നോക്കുകയാണ്. അപ്പോള്‍ സ്വന്തംതാല്പര്യങ്ങള്‍നേടിയെടുക്കാന്‍മതവികാരത്തെചൂഷണം ചെയ്യുന്നരാഷ്ട്രീയപാര്‍ടികള്‍ ഇത്തരം തന്ത്രങ്ങള്‍ ചെയ്യുമ്പോള്‍ ഇവിടെ ബലിയാടാവുന്നത്‌ യഥാര്‍ത്ഥ മത വിശ്വാസമാണ് എന്നത് നാം മറക്കരുത്,നിരപരാധികളായഎത്രയോ  പാവങ്ങള്‍ തീവ്രവാദത്തിന്റെ കുറ്റം ആരോപിക്കപ്പെട്ടു ജീവിതം നരകതുല്യമായ്മാറുന്ന അവസ്ഥ ഇന്ന് പൊതുവെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

ആയുധംഎന്ന മലയാള സിനിമയില്‍ ഈവിഷയം അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി
നായകനായിഅഭിനയിച്ച ഈ സിനിമയില്‍ തീവ്രവാദത്തിന്റെ  പേരില്‍ വേട്ടയാടപ്പെടുന്ന ഒരു യുവാവിന്റെ കഥ അവതരിപ്പിക്കുന്നു .

 അഭിനവ റിയല്‍ എസ്റ്റേറ്റ്‌, മുതലാളിത്ത, ബിസിനെസ്സ് മാഫിയ ആണ് ഇതിലെ യഥാര്‍ത്ഥ വില്ലന്മാര്‍ അവരുടെ ബിസിനെസ്സ് താല്പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാവുന്നതോ ഒന്നും അറിയാത്ത പാവങ്ങളും . വിഷയം  രാജ്യ ദ്രോഹവും തീവ്ര വാദവും ആണ് എന്നത് കൊണ്ട് ആരും ഇക്കാര്യത്തില്‍ ഇടപെടില്ല എന്ന  സൌകര്യം കൂടി ഉണ്ട് ഇവര്‍ക്ക് .

ഈയടുത്തു  പുറത്തിറങ്ങിയ നേറ്റീവ് ബാപ്പ എന്ന ആല്ബത്തെ കുറിച്ച് ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടീവിയില്‍ നടന്‍ മാമുക്കോയ ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നുണ്ട് . പേടിതൊണ്ടന്മാരായ നമ്മുടെ മത സംഘടനകള്‍ സമ്മേളനങ്ങളില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ പ്രമേയം പാസ്സാക്കി തടി കാക്കുമ്പോഴാണ്  സിനിമാ  നടനായ ശ്രീ മാമുക്കോയ നിരപരാധികളായ ആളുകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് .
പ്രസ്തുധ വീഡിയോ കാണുക.
.
ഭരണ കൂടങ്ങള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ഇത്തരം വിഷയങ്ങള്‍ ജനങ്ങള്‍ക്ക്‌ മുമ്പിലേക്ക് ഇട്ടു കൊടുക്കുന്നു . വിലക്കയറ്റം ,അഴിമതി തുടങ്ങിയ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒന്നുമല്ലാതെ പോകുന്നു.
രണ്ടു ആട്ടിന്കുട്ടികളെ തമ്മിലടുപ്പിച്ചു ചോര കുടിക്കാന്‍ ശ്രമിക്കുന്ന സൂത്ര ശാലിയായ കുറുക്കന്റെ കഥ നാം ചെറുപ്പത്തില്‍ കേട്ടതാണ് അത് തന്നെയാണ് ഇവിടെയും  സംഭവിക്കുന്നത്‌ . പ്രജകളെ തമ്മിലടുപ്പിച്ചു ഭരണകൂടങ്ങള്‍ അവരുടെ സ്ഥിതി ഭദ്രമാകുന്നു രാജ്യങ്ങളെ തമിലടുപ്പിച്ചു സാമ്രാജ്യത ശക്തികളും ഇത് തന്നെ ചെയ്യുന്നു.

അടിസ്ഥാന  പരമായി കേരളീയ സമൂഹം ഏതു മതത്തില്‍ വിശ്വസിക്കുന്നവനോ  അല്ലാത്തവനോ  ആണങ്കിലും എന്ത് വില കൊടുത്തും പരസ്പര സൌഹാര്ധം കാത്തു സൂക്ഷിക്കുവാന്‍ പരിശ്രമിക്കുന്നവരാണ്.
എല്ലാ തരം കിംവതന്തികളും  അവഗണിച്ചു കൊണ്ട് എല്ലാ സങ്കുചിത, സ്വാര്‍ത്ഥ താല്പര്യങ്ങളും മാറ്റി വച്ച് കൊണ്ട് ആ വഴിയില്‍ മുന്നേറും എന്ന് പ്രത്യാശിക്കാം. അതിനുള്ള ഒരു ആഹ്വാന്നം  ആയിത്തീരട്ടെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.


2012, ഡിസംബർ 21, വെള്ളിയാഴ്‌ച

തിരിച്ചുപോക്ക് അനിവാര്യംകമ്പോള സംസ്കാരം  നമ്മുടെ ആരോഗ്യത്തെ എത്ര മാത്രം അപകടത്തില്‍ ആക്കുമെന്ന വസ്തുതയിലേക്ക് ഒരു എത്തിനോട്ടം 
നമുക്കറിയാം ഇന്ന് നാം കഴിക്കുന്ന പഴം പച്ചക്കറി അടക്കമുള്ള ആഹാര സാധനങ്ങളുടെ അവസ്ഥ എന്താണ് എന്ന്. തീര്‍ത്തും ശരീരത്തിന് ഹാനികരമയ വിഷ മയമായ ഭക്ഷ്യ വ്തുക്കളാണ് നാം ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്
ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റ ത്തില്‍ ലാഭം മാത്രം ലാക്കാക്കി പ്രവത്തിക്കുന്ന കച്ചവടക്കര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കേടു വരാതെ വളരെകാലം സൂക്ഷിക്കുവാനും അതിന്റെ പുതുമ നില്നിര്തുവാനും എന്ത് ചെയ്യാനും മടിക്കാത്ത അവസ്ഥ സംജാത മായിരിക്കുന്നു.

ഉല്പാദനം മുതല്‍ അത് ഉപ്ഭോക്താവിലേക് എത്തുന്ന വരയുള്ള കാലയളവില്‍ കേടുകൂടാതെ ഇരിക്കുവാന്‍ പ്രയോഗിക്കുന്ന വസ്തുക്കള്‍ മുതല്‍ വിളവെടുക്കുന്ന സമയത്ത് വരെ അധിമാരകമായ കീടനാശിനികളാണ് ഉപയോഗിക്കുന്നത്

മുമ്പ് കാലങ്ങളില്‍ പല പച്ചക്കറികളും വീടുകളില്‍ തന്നെയാണ് ഉണ്ടാക്കിയിരുന്നത് . മുളക്, തക്കാളി. കറിവേപ്പില, ചീര, മുരിങ്ങ, തുടങ്ങിയ ഒരു പാട് ഇനങ്ങള്‍ നമ്മുടെ മുന്‍ഗാമികള്‍ കൃഷി ചെയ്തിരിന്നു.
എന്നാല്‍ ആധുനിക കമ്പോള സംസ്ക്കാരത്തിന്റെ തള്ളിച്ചയില്‍ നാം എല്ലാ ഉല്പന്നങ്ങളും വില കൊടുത്തു വാങ്ങുന്ന സ്ഥിതി  വിശേഷം സംജാതമായി .
കറിവേപ്പില വരെ മാര്‍കറ്റില്‍ നിന്നും വാങ്ങേണ്ടതായ നിലയില്‍ നാം 'വളര്‍ന്നു '.
വലിയ അധ്വാനവും പണവും ആവശ്യ മുള്ള ഒരു കൃഷി ആയതികൊണ്ടാണ് എങ്ങിനെ സംഭവിച്ചത്‌  .എന്നാല്‍ഇതൊന്നുമില്ലാതെ തന്നെ ചെറിയമുതല്‍ മുടക്കും അദ്വാനവും ഉപയോഗിച്ച് നടത്താന്‍ പറ്റുന്ന ഒട്ടേറെ കൃഷികള്‍ ഉണ്ട് . സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ പോലും റ്റെരസ്സിലും മറ്റും ഇത്തരംനെല്‍കൃഷി നാം പാടെ ഉപേക്ഷിച്ചിട്ട് കുറെ കാലമായി.
 .പരീക്ഷണങ്ങള്‍ വളരെ  വിജയകരമായി നടത്തിയത് നാം കണ്ടിട്ടുണ്ട്
കറിവേപ്പില അടക്കമുള്ള നാം മാര്‍കെറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ നമ്മുടെ ആഹാരത്തില് ന്നും മാറ്റി നിറുത്താം എന്ന് മാത്രമല്ല ദിനം പ്രതി കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തില്‍ നിന്നും ഒരു ആശ്വാസവും കൂടിയാണ് ഇത്.
ഈയിടെ ഫസിബൂകില്‍ ഒരു പോസ്റ്റു കണ്ടു . ഹോര്‍ലിക്സ്.കോമ്പ്ലാന്‍,ബൂസ്റ്റ്‌ തുടങ്ങിയവ എത്ര മാത്രം ദോഷം ചെയ്യന്നു എന്ന് കാണിക്കുന്ന ഒരു പോസ്റ്റ്‌ ആയിരുന്നു അത്. ഉള്ളതായാലും അല്ലങ്കിലും.

നമ്മുടെ പറമ്പിലെ ശല്യമായ കൂവചെടി പറിച്ചു മാറ്റിയ ക്ഷീണം നാം ഹോര്‍ലിക്സ് കുടിച്ചു തീര്കുന്നു എന്ന വിരോധാഭാസം നാം മലയാളികളെ അലോസരപ്പെ ടുത്തേണ്ടതല്ലേ?
 

നാം മാര്‍കെറ്റില്‍ നിന്നും വിറ്റമിന്‌ ഗുളികയോ അല്ലങ്കില്‍ ടോനിക്കോ മറ്റുമായി വരുമ്പോള്‍ നമ്മുടെ വീട്ടിന്റെ മുറ്റത്ത്‌
കറുമുചിക്കായ എന്ന കര്‍മൂസാ അഥവാ പപ്പായ  വെറുതെ കാക്ക കൊത്തി തിന്നു തീര്കുന്നത് നാം കാണാത്തത് കൊണ്ടല്ല. അതിന്റെ പോഷക മൂല്യത്തെ കുറിച്ച് ഒന്നുകില്‍ നാം അക്ഞരാനു അല്ലങ്കില്‍ കേവലമായ പരസ്യത്തില്‍ പെട്ട് നാം വഴിതെറ്റി കമ്പോള സംസ്കാരത്തിന്റെ അടിമകള്‍  ആയിത്തീര്‍ന്നിരിക്കുന്നു.

 

തമിഴ് നാട്ടില്‍ നിന്നും വരുന്ന ലോറിക്ക് വേണ്ടി കാത്തിരിക്കുന്ന നാം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ പോയി എന്ത് ജോലി ചെയ്യുവാനും ഒരു മടി കാണിക്കാറില്ല എന്നത് ഒരു വിരോധാഭാസം തന്നെയല്ലേ.

വൈറ്റ് കോളര്‍ ജോലി മാത്രം ഉന്നം വെക്കുന്ന നമ്മുടെ വിദ്യഭ്യാസ സംസ്കാരം ഇവിടെ പ്രതി ക്കൂട്ടില്‍ നിറുത്ത പെടെണ്ടത് തന്നെയാണ്.
ഓരോ വീട്ടിലെക്കും ആവശ്യമായി വരുന്ന പച്ചകറികള്‍ അവരവര്‍ തന്നെ ഉല്പാദിപിപ്പിക്കുകയും അതിനു വേണ്ടി ഗ്രാമ സഭകള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ നമുക്ക് വലിയ പുരോഗതി ഇക്കാര്യത്തില്‍ നേടാനാവും.

 
പ്രകാശന്‍ എന്ന മലയാളി ഈ വിഷയത്തില്‍ നമുക്കൊരു മാതൃക ആണ്. ഈ വീഡിയോ  ഒന്ന് കണ്ടു നോക്കുക
2012, ഡിസംബർ 4, ചൊവ്വാഴ്ച

മദ്യത്തിന്‍റെ സ്വന്തം നാട്

 

സ്പിരിറ്റ്‌ എന്ന  മലയാള സിനിമയെ
മുന്‍നിര്‍ത്തി
കേരളീയ സമൂഹത്തിന്റെ
മദ്യാസക്തിയിലേക്ക്
ഒരു എത്തിനോട്ടം


രഞ്ജിത്ത്

        സ്പിരിറ്റ്‌ എന്ന മലയാള സിനിമയുടെ പശ്ചാത്തലത്തില്‍
  ഏഷ്യാനെറ്റില്‍  ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍  പരിപാടിയില്‍ നടന്ന ഒരു  ചര്‍ച്ചയാണ് ഈ കുറിപ്പിന് പ്രേരകം. മോഹന്‍ലാല്‍ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തെ  കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നത്.  
കേരളത്തിലെ ഓരോ ആഘോഷങ്ങളും മദ്യത്തില്‍ മുങ്ങി തുടങ്ങിയിട്ട് കുറച്ചു കാലമായി. ഏതു മത  വിഭാഗത്തില്‍ പെട്ടവരുടേയും ആഘോഷങ്ങള്‍ക്കു പിറകെ പത്രങ്ങളിലും മറ്റു മീഡിയകളിലും  വരുന്ന മദ്യ ഉപഭോഗത്തിന്റെ ജില്ല തിരിച്ചുള്ള വാര്‍ത്തകള്‍ നാം വായിച്ചു രസിക്കുന്നു.


മദ്യത്തിന്‍റെ നീരാളി പിടുത്തത്തില്‍നിന്നും നക്ഷ നേടുവാന്‍  കഴിയാതെ അതിനു അടിമപെട്ടുപോയ എത്രയോ ജീവിതങ്ങള്‍ നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നു.
മുഹമ്മദു നബിയും യേശു ക്രിസ്തുവും ശ്രീനാരായണ ഗുരുവുമൊക്കെ ഈ വിഷയത്തില്‍   നല്‍കിയ താക്കീതുകള്‍ നാം പലവുരു കേട്ടതും വായിച്ചറിഞ്ഞതുമാണ്. ലഹരിക്ക്‌ അടിമയാകുന്ന പലരും ആദ്യം ഒരു രസത്തിന്നു അല്ലങ്കില്‍ കമ്പനിക്കു തുടങ്ങുന്നതാണ്. പിന്നീട് അത് പതിവ് ശീലങ്ങളില്‍ ഒന്നാവുന്നു .

മുന്‍കാലങ്ങളില്‍ മദ്യപാനിയെ സമൂഹം അല്പം അകല്ച്ചയോടെ കണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ മദ്യപാനം അത്ര മോശമായ ഒരു ഏര്പാടല്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു അതിനു ഒരു മാന്യത കൈവന്നിരിക്കുന്നു. കേരളത്തില്‍ മദ്യത്തിന്റെ
 ഉപയോഗത്തില്‍ വന്നിരിക്കുന്ന വര്‍ധനവിന് എന്താണ് കാരണം?  പഠനം അര്‍ഹിക്കുന്ന വിഷയമാണ്‌ അത്.

അണുകുടുംബങ്ങളിലൂടെ വ്യക്തികള്‍ തന്നിലേക്ക്  ചുരുങ്ങി   ഒറ്റപെട്ട അവസ്ഥ കൈവന്നു. കൂട്ടു കുടുംബങ്ങളുടെ തിരോധാനം വ്യക്തികളെ  കൂടുതല്‍ ഒറ്റപ്പെടുത്തി.  അവര്‍ നൈമിഷികമായ ലഹരികളില്‍ ആസ്വാദനം കണ്ടെത്തി. ഉപഭോഗ സംസ്കാരത്തിന്റെ അധിപ്രസരത്തില്‍ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ട മലയാളി കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി. താത്കാലിക മോചനതിന്നു അവന്‍ ലഹരികള് ഉപായോഗിച്ചു. ആഘോഷവേളകളില്‍  മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായി മാറി.

 
 മദ്യത്തിലൂടെ ഖജനാവിലേക്ക് ഒഴുകുന്ന കോടികള്‍ സര്‍ക്കാരുകളുടെ പ്രധാന ആശ്രയമായി മാറി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യം ഏറ്റെടുത്ത്   രാഷ്ട്രീയ പാര്‍ടികള്‍ ഇതൊരു തൊഴില്‍ പ്രശ്നമാക്കി ചുരുക്കി മറ്റു പ്രതയാഗാതങ്ങളുടെ  കാര്യത്തില്‍  കൈ മലര്‍ത്തി . അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി മദ്യ കച്ചവടം മാറി.


മോഹന്‍ലാല്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍
  

ജോണ്‍ ബ്രിട്ടാസ്
 

 മത സംഘടനകള്‍ തങ്ങളുടെ പതിവ് തര്‍ക്കവിഷയങ്ങള്‍ക്കപ്പുറം  
ഒരടി മുന്നോട്ടു പോയില്ല. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളില്‍ അവര്‍ ചര്‍ച്ചകള്‍  ഒതുക്കി. സിനിമ പോലെയുള്ള മാധ്യമങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ അവതരിപ്പിച്ചു. കൂടുതല്‍ പണം പെട്ടെന്ന് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇതുമായി ബന്ധപ്പെട്ട ബിസിനസ്സുകാര്‍ യാതൊരു നിയന്ത്രണവും പാലിച്ചില്ല. ഫലമോ കേരളം അതിവേഗം ലഹരിയുടെ സ്വന്തം നാടായി മാറി.


മദ്യത്തിന്റെ ദൂഷ്യ  വശങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നത്തന്നെയാണ്. കുടുംബത്തെയാണ് ഇത് ഏറ്റവും പെട്ടെന്ന് ബാധിക്കുക.
മദ്യം വ്യക്തിയെ തന്നിലേക്ക് ചുരുക്കുന്നു. സാമൂഹിക സേവനത്തിലൂടെയും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയും പ്രകൃതിയെ നോക്കിക്കാണുന്നതിലൂടെയും ഒക്കെ ലഭിക്കുന്ന യഥാര്‍ത്ഥ സന്തോഷതിന്നു പകരം കേവലം വ്യക്തിപരും നൈമിഷികവുമായ ലഹരിയില്‍ അഭിരമിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒന്നും നേടിതരുന്നില്ല എന്നുള്ളത് അവന്‍ അറിയുന്നില്ല. മാരകമായ അസുഖങ്ങള്‍ക്ക് ഹേതുവാകുന്നതും സാമ്പത്തികമായ തകര്‍ച്ച നേരിടുന്നതും ഒക്കെ ഇതിന്റെ അനന്തര ഫലങ്ങള്‍ തന്നെ.


 സ്പിരിറ്റ്‌ എന്ന സിനിമയില്‍ നായകന്‍ മദ്യപാനം നിറുത്തിയ ശേഷം വീടിന്റെ ബാല്കനിയില്‍ നിന്നും പുറത്തേക്കു നോക്കുന്ന  
ഒരു രംഗം സംവിധായകന്‍ ശ്രീ രഞ്ജിത്ത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അയാള്‍ ദിവസവും കാണാറുള്ള
അതെ രംഗങ്ങള്‍ തന്നെ ഒരു പുതു ജീവനോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. തന്‍റെ ചുറ്റുപാടുമുള്ള
കാഴ്ചകള്‍  വളരെ മനോഹരമായി അദ്ദേഹത്തിന്നു അനുഭവപ്പെടുന്നു.
 
ഇത് പോലെ  നേടിയ ആള്‍ എന്തെന്നില്ലാത്ത  സ്വാതന്ത്രവും സമാധാനവുമാണ് നേടിയെടുക്കുന്നത് എന്ന് ഇതു  കാണിക്കുന്നു. കേരളീയ സമൂഹത്തില്‍ ഈ തിന്മയുടെ
 വ്യാപ്തി കുറച്ചു കൊണ്ട് വരുന്നതിനു കൂട്ടായ പ്രവര്‍ത്തനങ്ങള്‍
അനിവാര്യമാണ്.

വ്യാപകമായ ബോധാവല്‍കരന്വും അവബോധവും ഈ വിഷയത്തില്‍ വളര്‍ത്തി എടുക്കേണ്ടതുണ്ട്‌.മത, രാഷ്ട്രീയ സംഘടനകള്‍ , മറ്റു സന്നദ്ധ 
സംഘടനകള്‍ വിദ്യാര്‍ഥി  സംഘടനകള്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ പെട്ടവരും ഒറ്റക്കെട്ടായി ഇതിനു വേണ്ടി ഒരു ബ്രിഹത്തായ പദ്ധതി തന്നെ തയ്യാറാക്കേണ്ടതുണ്ട്.  പത്രങ്ങളും മറ്റു മീഡിയകളും വളരെ ശക്തമായ പ്രചാരണ പരിപാടികള്‍ ഈ വിഷയത്തില്‍  നടത്തേണ്ടതുണ്ട്.

സര്‍കാരിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ വളരെ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഒരു ഭാഗത്ത്‌ നിന്നും മദ്യത്തിനെതിരെ ശക്തമായ പ്രചാരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ  പിന്തുണച്ചു കൊണ്ട് ഉള്ള നടപടികള്‍ക്ക് പകരം മദ്യലോബിയെ ആവോളം സഹായിക്കുന്നത് കൊണ്ട് വലിയ ഈ പ്രതിഷേധങ്ങള്‍ എവിടെയും എത്താതെ പോകുന്നു. അതുകൊട്നു നിയമപരമായി തന്നെ ഇതിനെതിരെ നീക്കങ്ങള്‍ക്ക്  സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

 കൂടാതെ ഓരോ വ്യക്തികളും മദ്യം ഒരു കാരണവശാലും ഉപയോഗിക്കില്ല എന്ന് സ്വയം തന്നെ തീരുമാനമെടുക്കണം. ഇതുവഴി ലഹരി മദ്യ മുക്തമായ പുതിയ പ്രഭാതം കേരളത്തില്‍ വിടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.