അല്പം പ്രവാസ ചിന്തകള്‍
എട്ട് വര്‍ഷം മുന്പ് ആണ് സംഭവം . ഗള്‍ഫില്‍ നിന്ന് ആദ്യമായി നാടിലേക്ക് പോകുകയാണ് അബുദാബിയില്‍ നിന്നും കോഴിക്കോടെ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങി. ക്ലിയറിംഗ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ചുറ്റും എയര്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഓരോരുത്തരെയായി വളയുന്നു "'എടുക്ക് ദിര്‍ഹംസ് എടുക്ക് ""
കാര്യമായ ലഗേജു ഒന്നും ഇല്ലാതിരുന്ന എന്നെയും വിട്ടില്ല
" നിന്റെ ലഗേജില്‍ ഇലക്ട്രോണിക് സാധനം ഉണ്ട് വലിയ ഡ്യൂട്ടി കെട്ടേണ്ടി വരും ഓഫീസര്‍ അറിഞ്ഞാല്‍ ""
ഒരു റേഡിയോ മാത്രമാണ് എന്റെ ലഗേജില്‍ ഉണ്ടായിരുന്ന ഇലക്ട്രോണിക് സാധനം !
ഓഫീസിരുടെ അടുക്കല്‍ പോയാല്‍ അയ്യായിരം കെട്ടേണ്ടിവരും ഇരുനൂര്‍ ദിര്‍ഹംസ് തന്നാല്‍ ഇപ്പോള്‍ പ്രശ്നം തീര്‍ക്കാം
എന്റെ കയ്യില്‍ അകെ ഉണ്ടായിരുന്ന പത്തു ദിര്‍ഹമും നൂറു രൂപയും കൊടുത്തു ഒരു വിധം തടി തപ്പി .
പിന്നീട് രണ്ടു വര്ഷം കഴിഞ്ഞു പോകുമ്പോള്‍ സ്തിഥി ഒരു വിധം ശാന്തമായിരുന്നു .
പല ജനകീയ ഇടപെടലും കാരണം വളരെ അധികം മാറിയിരുന്നു .
എങ്കിലും ഒരാള്‍ പതുക്കെ 'പരിസരമൊക്കെ വീക്ഷിച്ചു കൊണ്ട് മെല്ലെ ചോദിച്ചു
"സ്വര്‍ണം വല്ലതും ഉണ്ടോ?"
ഞാന്‍ ചിരിച്ചു
ഗള്‍ഫുകാരെ കുറിച്ചുള്ള ഇവരുടെയോക്കെ വീക്ഷണം എന്താണ് എന്ന് കാണിക്കാനാണ് എത്രയും എഴിതിയത്.
ഗള്‍ഫില്‍ നിന്നും കൊണ്ടുവരുന്ന സാധനങ്ങള്‍ അവിടെ നിന്നും വെറുതെ കിട്ടുന്നതാണ് എന്നാ മനോഭാവമാണ് നാടിലെ ഗള്‍ഫില്‍ പോയിട്ടില്ലാത്ത പല ആളുകളുടെയും ധാരണ .
അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല
ഒരു പ്രാവസ്യമെങ്കിലും പോയാലെ ഗള്‍ഫിലെ യഥാര്‍ത്ഥ സ്ഥിതി അറിയൂ
സ്വന്തമായി ഒരു സ്പ്രേ അല്ലങ്കില്‍ വാച്ച് ഉപയോഗിക്കാത്തവര്‍ പോലും നാടിലുള്ളവര്‍ക്ക് അത് കൊടുക്കുന്നു.
ഒരു സാധാരണ ഗള്‍ഫുകാരന്‍ എട്ടു മുതല്‍ പന്ത്രണ്ട് പതിനാലു മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു . രാവിലെ ജോലിക്ക് പോയി രാത്രി തിരിച്ചുവരുന്നു ചിലര്‍ ഭക്ഷണം പാകം ചെയതും മറ്റു ചിലര്‍ ഹോട്ടലിനെയും ആശ്രയിക്കുന്നു
മിക്ക ആളുകള്‍ക്കും ആഴ്ചയില്‍ പോലും ലീവില്ല . നാട്ടില്‍ നിന്നും വന്ന പിറ്റേന്ന് ജോലി തുടങ്ങിയ അന്ന് മുതല്‍ ഒന്നോ രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞു നാട്ടില്‍ പോകുമ്പോള്‍ മാത്രമാണ് ജോലി നിര്‍ത്തുന്നത്.
മറിച്ചു നാട്ടില്‍ ജോലി ഉള്ള സര്‍ക്കാര്‍ ജീവനക്കാരുടെ അവസ്ഥയോ?
ജോലിസമയം കുറവ് , ആഴ്ചയിലെ അവധി കൂടാതെ ആഘോഷവേളകളിലെ ഒഴിവുകള്‍ ഹര്‍ത്താല്‍ നേതാകന്മാരുടെ മരണം കൂടാതെ പണിമുടക്ക് വേറെയും. ഉത്തരവാദിത്തങ്ങള്‍ ഓര്‍മയില്ലാത്ത അവകാശങ്ങളെ കുറിച്ച് മാത്രം വചാലരാവുന്ന ഒരു കൂട്ടര്‍ .
സര്‍ക്കാര്‍ കജാനയിലെ സിംഹ ഭാഗവും കവരുന്നത് ഇവരത്രേ.
എന്നാല്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന പണമോ ?
വിദേശത്ത് ജോലി ചെയ്യുന്നവര്‍ അയക്കുന്നതും.
ഈ വിരോധഭാസം നില നില്‍ക്കുമ്പോഴാണ് നടെ പറഞ്ഞ പിടിച്ചു പറിയും .
ഗള്‍ഫില്‍ ജോലി ചെയ്യുന്നത് പോലെ കേരളത്തിലെ മലയാളികള്‍ ജോലി ചെയ്തിരുന്നെങ്കില്‍ കേരളം എന്നോ മാറിപ്പോകുമായിരുന്നു .
പണിമുടക്കോ ഹര്‍ത്താലോ ഒന്നും ഇല്ലാത്ത അവസ്ഥ നാട്ടില്‍ എന്ന് വരും
സ്വപ്നം മാത്രം .
എയര്‍ കേരള, പ്രവാസി ഇന്‍ഷുറന്‍സ് ,വോട്ടവകാശം തുടങ്ങിയ ചെറിയ സ്വപ്നങ്ങളും പോലും എന്ന് പുലരും എന്നറിയാതെ പ്രതീക്ഷയോടെ നേതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കാന്‍ മാത്രം വിധിക്കപ്പെട്ട പാവം പ്രവാസികളുടെ ജീവിതം നാട്ടിലെ ഉദ്യോഗസ്ഥരും മറ്റു ഏമാന്മാരും ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍ എന്നാശിച്ചു പോകുകയാണ് .

ഇന്ത്യയില്‍ വൈദേശിക ശക്തികള്‍ ആധിപത്യം ഉറപ്പിച്ചത് എങ്ങിനെയാണ് എന്ന് നമുക്കറിയാം. കച്ചവടത്തിന് വന്നവര്‍ അവസാനം ഒറ്റക്കെട്ടായി നിന്നിരുന്ന രാജ്യക്കാരെ ഭിന്നിപ്പിച്ചു കൊണ്ട് അവരുടെ സ്ഥാനം നേടിയെടുത്തു അവസാനം അവര്‍ നമ്മെ ഭരിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചാണ് അവര്‍ ആധിപത്യം നേടിയത് .
ഇത് സാമ്രാജ്യത്ത തന്ത്രം .
ഈ തന്ത്രം പ്രയോഗിക്കുന്നത് ഇവര്‍ മാത്രമാണോ?

അതുപോലെ ഒരു ഈര്‍ക്കില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ അത് കൊണ്ട് വലിയ കാര്യമില്ല എങ്കില്‍ ഒരു പാട് ഈര്കില്കള്‍ ചേര്‍ന്ന ഒരു ചൂലായി മാറുമ്പോള്‍ അതുകൊണ്ട് പല ഉപയോഗവും ഉണ്ടാവുന്നു. പെട്ടെന്ന് നശിക്കുന്നുമില്ല
അതാണ് ഭിന്നിച്ചു നില്‍ക്കുന്നതും ഐക്യത്തോടെ നില്‍കുന്നതും തമ്മിലുള്ള വ്യത്യാസം
ഇനി മുകളില് പറഞ്ഞ സംഗതിയിലേക്ക് വരാം
സാമ്രാജ്യത്ത രാജ്യങ്ങള്‍ ഉപയോഗിച്ച തന്ത്രം അവരുടെ മാത്രം കണ്ടുപിടുത്തമല്ല നമ്മള്‍ വ്യക്തികള്‍ സംഘടനകള്‍ സ്ഥാപനങ്ങള്‍ എല്ലാറ്റിലും ഈ തന്ത്രം പയറ്റുന്നവര്‍ ഇല്ലെ?
ചിലര്‍ സംഘടനകളില്‍ സ്വാധീനം ഉറപ്പിക്കാന്, ചിലര്‍ സ്ഥാപനങ്ങളില്‍, മേധാവിത്തം നേടാന്. രണ്ടു ഉറ്റ ചങ്ങാതിമാരെ തമ്മിലടിപ്പിച്ചു മൂന്നാമന്‍ അവിടെ സ്ഥാനം നേടുന്നു. മുതലാളിമാരെയും തൊഴിലാളികളെയും തമ്മില്‍ അകറ്റി ഇടനിലക്കാര്‍ സ്ഥാനം ഉറപ്പിക്കുന്നു.
ചില സംഘടനകള്‍ മറ്റു സംഘടനകളെ ചീത്ത വിളിച്ചു കൊണ്ട് തങ്ങളുടെ പോരായ്മകള്‍ അണികളില്‍ നിന്നും മരച്ചു വെക്കുന്നു,.
ചില ആളുകള്‍ മറ്റുള്ളവരെ പരദൂഷണം പര്‍ന്ച്ചു കൊട്നു ആളുകള്കിടയില്‍ മാന്യന്മാരാവുന്നു.

ഒരു വഴിപോക്കന്‍ നടന്നു നടന്നു ക്ഷീണിച്ചു അല്പം
ഒരു ആല്‍മരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.അവിടെ അല്‍പ നേരം കിടക്കാം എന്ന് കരുതി . കിടക്കാന്‍ നേരത്ത് അയാള്‍ മുകളിലേക്ക് നോക്കി. ചെറിയ ആലിന്‍ കായകള് കണ്ട അദ്ദേഹം ഇങ്ങിനെ
മനോഗതം ചെയ്തു, "ഹും ഈ ദൈവം എത്ര
വിവരമില്ലാത്തവന്‍ ആണ്. ഈ വലിയ ആല് മരത്തില്‍ വളരെ ചെറിയ കായ്കള്‍ . എന്നാലോ മത്തന്‍, തണ്ണിമത്തന്‍ തുടങ്ങിയ ചെറിയ വള്ളികളില്‍
പോലും എത്രയോ വലിയ കായകള്‍ ?"
ഇങ്ങിനെ വിചാരിച്ചു അദ്ദേഹം വിശ്രമിക്കാന്‍ കിടന്നു, ക്ഷീണത്താല്‍ ഒന്ന് മയങ്ങിപ്പോയി..അല്പം കഴിഞ്ച് അദ്ദേഹം ഞെട്ടി ഉണര്‍ന്നു . എന്തോ തലയില്‍ വന്നു പതിച്ചതാ. നോക്കുമ്പോള്‍ ഒരു ആലിന്‍ കായ വീണതാണ്. തന്റെ തല മെല്ലെ തടവികൊണ്ട് അദ്ദേഹം ഇങ്ങിനെ പറഞ്ചു പോയി', "ദൈവം എത്ര ഉന്നതന്‍. ഈ ആലിന്‍ കായയുടെ സ്ഥാനത്ത് വല്ല
തണ്ണി മത്തനോ മറ്റോ ആയിരുന്നെങ്കില്‍ എന്റെ
അവസ്ഥ എന്താകുമായിരുന്നു''
1 അഭിപ്രായം:
very good page
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ