2012, നവംബർ 28, ബുധനാഴ്‌ച

വിഴുപ്പലക്കല്‍ -കേരള മോഡല്‍

കേരളത്തിലെ മുസ്ലിം സംഘടനകളുടെ   തമ്മില്‍ തല്ലിനെ  കുറിച്ച് ഒരല്പം....  



കേരളത്തിലെ മുസ്ലിം സങ്ങടനകളുടെ പരസ്പര ബന്ധം അറിയണമെങ്കില്‍ ഒരു സാമ്പിള്‍ പെട്ടന്ന് ലഭിക്കും. നിങ്ങളുടെ
ഫേസ്ബുക്ക്‌ തുറക്കുക.

വിവിധ സങ്കടനകളെ പ്രദ്ധിനിധീകരിക്കുന്ന ആളുകള്‍ ചെയ്യുന്ന പോസ്റ്റുകള്‍ മറ്റു സങ്കടനകളോ
ടുള്ള വെല്ലുവിളികളും അവര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിയലുമാണ്. തെരുവുകള്‍ മതപണ്ടിതന്മാര്   മലീമാസമാകിയപ്പോള്‍ അനുയായികള്‍ സൈബര്‍ ലോകത്തു ഇത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌സൈറ്റ്കള്‍

 മാത്രമല്ല ഇത്തരം ചെയ്തികള്‍ക്ക് പാത്രമാവുന്നത്; ബൈലക്സ് മെസ്സെന്ചെര്‍, ഇന്റര്‍നെറ്റ്‌ റേഡിയോ തുടങ്ങിയവയിലും ഇത്തരം  പ്രവര്‍ത്തികള്‍ കാണാം ആക്ഷേപത്തോടെ ഉള്ള ചോദ്യങ്ങളും അവയ്ക്ക് അഹങ്കാരതോടെയുള്ള മറുപടികളും ഇതില്‍ കാണാം
 മറ്റു സങ്കടനകളെ കുറ്റം പറയലാണ് ഇതിലെ പ്രധാന പരിപാടികള്‍ .
ഫേസ്ബുക്ക്‌ പോലെയുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌സൈറ്റ്കള്‍ ഇത്തരം വിമര്‍ശനങ്ങളും ചെളിവരിയെരിയലുകളും കൊണ്ട്  സമ്പുഷ്ടമാണ് 
തങ്ങളുടെ എതിരുപക്ഷത്തുള്ള സങ്കടനകളെ എത്ര മാത്രം ആക്ഷേപത്തോടെ പരിഹസിക്കുന്നുവോ അത് പോലെ അവരിലെ പിളര്‍ന്നു പോയ 
ആളുകള്‍ക്ക് എതിരിലും
ഇത്തരം വിമര്‍ശനങ്ങളും ചെളിവരിയെരിയലുകളും  നടത്തുന്നു എന്നുള്ളത് നാം കാണുന്നു,
.


ഇത്തരം ആളുകള്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. എന്തിനാണ് മത സങ്ങടനകള്‍?. തീര്‍ച്ചയായും അത് മതത്തിനു വേണ്ടിയാവും. മതമോ മനുഷ്യനെ
നന്നാക്കുവാനും.
  എന്നാല്‍ മറ്റൊരാളെ ചീത്ത പറയുന്നതും തേജോവധം ചെയ്യുന്നതും  അപരനെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും ഒക്കെ മതത്തിനു എതിരായ കാര്യങ്ങള്‍ അല്ലെ?.അപ്പോള്‍ മത സങ്ങടനകള്‍ യഥാര്‍ത്ഥത്തില്‍ മതത്തിനു എതിരായ കാര്യങ്ങള്‍ അല്ലെ ചെയ്തു കൊണ്ടിരിക്കുന്നത്.തങ്ങളുടെ വിശ്വാസമാണ് യഥാര്‍ത്ഥ്യം എന്ന് ഓരോരുത്തര്‍ക്കും വിശ്വസിക്കാം. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസം തെറ്റാണു എന്ന്
പ്രച്ചരിപ്പികുന്നത് മൌട്യമല്ലേ? ആളുകള്‍ പരസ്പരം ഭിന്നാഭിപ്രായം പുലര്‍താത്ത ഏതു വിഷയമാണ് ഉള്ളത് .തങ്ങളുടെ ആശയം വിശദീകരിക്കുന്നതിലേറെ ഇതര ആശയങ്ങളുടെ  പോരായ്മകള്‍ കണ്ടെതുന്നതിലാണ് പലര്‍ക്കും താല്പര്യം .

ഒരു കച്ചവടക്കാരന്‍ തന്റെ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അതിന്റെ ഗുണമേന്മ പറയുന്നതിന് പകരം തൊട്ടടുത്ത കച്ചവടക്കരന്റെ ഉല്പന്നങ്ങളുടെ
പോരായ്മകള്‍ നിരത്തുന്നത് എത്രമാത്രം മോശമായ അവസ്ഥയാണ്.
അതുകൊണ്ട് ഓരോ സങ്ങടനകളും ചെയ്യേണ്ടത് തങ്ങളുടെ അനുയായികളുടെ കുറവുകള്‍ നികത്തി മുന്നോട്ടു പോകുവനാണ്. അപ്പോള്‍ പരസ്പര സഹവര്തിതവും വിശ്വാസവും വളരുകയും കേരളീയ സാമൂഹിക അന്തരീക്ഷം  
കൂടുതല്‍ തെളിവാര്‍ന്നതും ആകും.
 അതിനു വേണ്ടി നമ്മുടെ സങ്ങടനകള്‍ ശ്രമിക്കട്ടെ എന്നാശിക്കുന്നു
.

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ഓരോ സങ്ങടനകളും ചെയ്യേണ്ടത് തങ്ങളുടെ അനുയായികളുടെ കുറവുകള്‍ നികത്തി മുന്നോട്ടു പോകുവനാണ്.