രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും വധശിക്ഷ വിധിച്ചു കൊണ്ട് എന്ന് നടത്തിയ കോടതി വിധി രാജ്യത്തെ എല്ലാവരും വളരെ ഉറ്റു നോക്കി കൊട്നിരുന്ന ഒന്നാണ് .സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അത്തരം കാടത്തത്തിനെതിരെ കണ്ണടയ്ക്കാന്‍ ആവില്ല എന്ന് വ്യക്തമാക്കിയ കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇതെന്നും വ്യക്തമാക്കി.

ഇത്തരം കേസുകളിൽ കുറ്റവാളികൾ നിയമത്തിന്റെ പഴുതു ഉപയോഗിത് രക്ഷപ്പെടുന്നത് കൊണ്ടാണ് നമ്മുടെ രാജ്യത്തു ഇത്തരം പ്രവണതകൾ എന്ന് കൂടി വരുന്നത് . കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ യാതൊരു വിധ ദാക്ഷീണ്യവും ഇല്ലാതെ കടുത്ത ശിക്ഷ തന്നെ നടപ്പാക്കേണ്ടതുണ്ട് .ഭാവിയിൽ ഇത്തരം കൃത്യങ്ങൾ ആവര്തിക്കപ്പെടാതിരിക്കാൻ ഇതു സഹായിക്കും വധ ശിക്ഷയിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരവുമല്ല .കുറ്റവാളികൾ സമൂഹത്തില് ൽ വീണ്ടും വിലസി നടക്കുന്നത് ഇത്തരം ചെയ്തികള്ക്ക് അന്ഗീകാരമായി മാറുന്നു.
2010ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 7.1 ശതമാനം വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2011ല്‍ 24,206 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010ലെക്കാള്‍ 9 ശതമാനം കൂടുതലാണിത്. ഇരകളില്‍ പകുതിയലധികം പേരും 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
ഇത്തരം ചെയ്തികൾ വര്ദ്ധിച്ചു വരാൻ കാരണം എന്താണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുധയാണ് . നിയമത്തിന്റെ പഴുതുകൾ തന്നെ പ്രധാന വില്ലൻ .
ഏതു കുറ്റവാളിക്കും നിശ്പ്രയാസം കുറ്റവിമുക്തനകാം എന്നത് സർവ സാധാരണം ആയിരിക്കുന്നു.
കൊലപാതകം ആകട്ടേ മറ്റു എന്തു ചെയ്തികൾക്കും അല്പം പണം മുടക്കിയാക്ല തടിയൂരാം എന്നാ അവസ്ഥ ആണ് ഇന്നുള്ളത് .
സാം സ്കാരിക ജീര്ണതയാണ് മറ്റൊരു കാരണം . മുതലാളിത്ത സംസ്കാരത്തിന്റെ തള്ളിക്കയറ്റം നമ്മുടെ രാജ്യത്തെ ജീർണിപ്പിച്ചു കൊണ്ടിരിക്കുന്നു.
സാം സ്കാരിക ജീര്ണതയാണ് മറ്റൊരു കാരണം . മുതലാളിത്ത സംസ്കാരത്തിന്റെ തള്ളിക്കയറ്റം നമ്മുടെ രാജ്യത്തെ ജീർണിപ്പിച്ചു കൊണ്ടിരിക്കുന്നു.
സ്ത്രീകളുടെ ഭാഗത്തും പിഴവുകൾ ഉണ്ട് , സ്ത്രീ സ്വാതന്ത്രം കേവലം എന്നത് വസ്ത്രത്തിൽ നിന്നുള്ളതല്ല എന്ന് അവൾ മനസ്സിലാക്കണം .
സ്ത്രീ അവളുടെ വസ്ത്രത്തിൽ നിന്നും വിമോചിത ആവണം എന്നത് പുരുഷ കേന്ത്രീകൃത വ്യവസ്ഥിയുടെ കല്പന ആണ് എന്ന് അവൾ മനസ്സിലാക്കണം , സ്ത്രീ പുരോഗമനകാരി ആണ് എന്ന് അവരുടെ സര്ടിഫിക്കെട്ടു ലഭിക്കുന്നത് വസ്ത്രത്തിൽ നിന്നും വിമോചനം നേടിയവര്ക്ക് മാത്രമാണ് എന്നാ അവസ്ഥക്ക് മാറ്റം വരുത്തേണ്ടത് സ്ത്രീകള് തന്നെയാണ് .
ആലോചിച്ചു നോക്കുക . പുരുഷന് പൂര്ണമായും മറക്കുന്ന ഫുൾകൈ കുപ്പായവും കോട്ടും ടൈയും ഒക്കെ കെട്ടി പുറത്തിറങ്ങാനും ജോലിക്കും തടസ്സമില്ല . പക്ഷെ സ്ത്രീ അല്പവസ്ത്രം ധരിക്കുന്നത് ആണ് പുരോഗമനപരം എന്ന് പറയുന്നത് യഥാർത്ഥത്തിൽ പുരുഷ നിർമിതമായ കലപനയല്ലേ ?

സ്ത്രീകളെ വിലപന വസ്തു ആക്കി മാറ്റുന്ന ഉപഭോഗ സംസ്കാരം ഉത്പാദിപ്പിക്കുന്ന പരസ്യ വിപണികളിൽ നിന്നും സ്ത്രീകള് പിന്മാറുന്നത് അവര്ക്ക് തന്നെയാണ് ഗുണം ചെയ്യുക .
പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി മോഡലുകളായും മറ്റും നില്കുന്ന സ്ത്രീകള് ചെയ്യുന്നത് തങ്ങളുടെ താല്പര്യത്തിനു വേണ്ടി മൊത്തം സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണ് .
സിനിമ, ടീവി തുടങ്ങിയ മാധ്യമങ്ങൾ ഇക്കാര്യത്തിൽ വളരെ പൊസിറ്റീവയ സമീപനം സ്വീകരിക്കേണ്ടതുണ്ട് . കേവല പ്രചാരം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞു സമൂഹത്തിനു ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്ന വിധം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട് .
ഇന്നത്തെ ഈ വിധിയുടെ പക്ഷാതലത്തിൽ എങ്കിലും ഒരു പുനരാലോചന അവർ നടത്തേണ്ടതുണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ