
സൌഹാര്ധം കുറഞ്ഞു വരുന്നു എന്ന അഭിപ്രായം നമ്മുടെ പ്രതിരോധ മന്ത്രി ശ്രീ എകെ ആന്റണി ഒരു വേദിയില്‍ വച്ച് പറയുകയ്ണ്ടായി. പൊതുവെ എല്ലാവരും ഒരേ സ്വരത്തില്‍ യോജിക്കുന്ന ഒരുഅഭിപ്രായംആണ്ഇത്.
ഈ അടുത്ത കാലത്തായി നമ്മുടെ കേരളത്തില്‍ മത സൌഹര്ധതിനു വിള്ളല്‍ വീഴ്ത്തുന്ന സംഭവങ്ങള്‍ കൂടുതലായി കണ്ടു തുടങ്ങിയിരിക്കുന്നു.
വ്യതസ്ത മത വിഭാഗക്കാര്‍ ഒരേ സാംസ്‌കാരിക ഐക്യ ത്തോടെ ജീവിക്കുന്ന ഒരു പ്രദേശം ആണ് കേരളം.
ഓരോരുത്തരും അവരുടെ മത വിശ്വാസത്തില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ മറ്റു മതസ്ഥരോട് സൌഹര്ധതോടെ വര്‍ത്തിക്കുന്നു .യഥാര്‍ത്ഥത്തില്‍ മതമല്ല മിക്ക പ്രശ്നങ്ങള്കും കാരണം എന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുത ആണ്.
എല്ലാ മതങ്ങളും മനുഷ്യ നന്മ്ക്കാണ് നില കൊള്ളുന്നത്. മനുഷ്യന് തോന്നിയ പോലെ ജീവിക്കാനുള്ള അവസ്ഥക്ക് നിയന്ത്രണം കൊണ്ട് വന്നത് മത മൂല്യങ്ങള്‍ അനുസരിച്ചുള്ള ഒരു ചുറ്റുപാട് നമുക്ക്ഉണ്ടായത് കൊണ്ടാണ്.
കുടുംബ ഭദ്രത എല്ലാ മത വിഭാഗങ്ങളും ഒരു പോലെ കത്ത് സൂക്ഷിക്കുന്നു.
കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മതസമൂഹങ്ങള്‍ കുടുംബ ത്തിന്റെ കെട്ടുറപ്പിന് വളരെ വിലകല്പികുന്നു.
1988-ല് പുറത്തിറങ്ങിയ ആര്യന്‍ എന്ന മലയാള സിനിമയില്‍ നിന്നുള്ള ഒരു ദ്രിശ്യമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
2011-ല് പുറത്തിറങ്ങിയ ആദമിന്റെ മകന്‍ അബു എന്ന സിനിമയിലെ മനോഹരമായ ഈ രംഗം കൂടി കാണുക .
അവരവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഏറ്റവും നല്ല അയല്‍വാസികളായി കഴിയുന്ന രണ്ടു കുടുംബങ്ങള് തമ്മിലുള്ള ബന്ധത്തിന്റെ ആഴം നമുക്ക് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മറ്റൊരു രംഗത്തിലൂടെ കാണാം.
കേരളീയ ജീവിതത്തില്‍ നിന്നുള്ള ഒരു സാമ്പിള്‍ മാത്രമാണിത്.കേരളത്തിലെ മത സൌഹാര്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചരിത്രപരമായി
തന്നെ നമ്മുടെ നാട്ടില്‍ എല്ലാവരും ഒരറ്റ സമൂഹമായാണ് ജീവിച്ചത്.എല്ലാ മതക്കാരുടെയും ആഘോഷ ങ്ങളിലും മറ്റു ഉത്സവങ്ങളിലും വിവാഹം തുടങ്ങിയവയിലും ജാതി മത ഭേദമന്യേ എല്ലാവരും പങ്കാളികള്‍ ആവുന്നു.
തന്നെ നമ്മുടെ നാട്ടില്‍ എല്ലാവരും ഒരറ്റ സമൂഹമായാണ് ജീവിച്ചത്.എല്ലാ മതക്കാരുടെയും ആഘോഷ ങ്ങളിലും മറ്റു ഉത്സവങ്ങളിലും വിവാഹം തുടങ്ങിയവയിലും ജാതി മത ഭേദമന്യേ എല്ലാവരും പങ്കാളികള്‍ ആവുന്നു.
പുറത്തു നിന്നുള്ള സാമ്രാജ്യത്ത ശക്തികള്‍ അവര്‍ക്ക് അധിനിവേശം നടത്തുവാന്‍ ഇവിടെ ഒറ്റകെട്ടായി ജീവിക്കുന്ന ആളുകളെ തമ്മില്‍ അടിപ്പിക്കുകായ്നു ചെയ്തത്. അതിനു വേണ്ടി അവര്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി . ചരിത്രം തന്നെ തിരുത്തി എഴുതി.
വാര്‍ത്താമാധ്യമങ്ങള്‍ പലപ്പോഴും ബോധപൂര്‍വമോഅല്ലാതെയോഇതിനുവിപരീതമായി പ്രവര്തിക്കുന്നതിനു ഒരു പാട്ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും.മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അപ്പടി വിഴുങ്ങാന്‍ ഒരു മടിയും ഇവര്‍ കാണിക്കാറില്ല.നിരപരാധികളായ ആളുകളുടെ മേല്‍ തീവ്രവാദ, ഭീകരവാദ മുദ്ര ചാര്‍ത്തല്‍ ഇപ്പോള്‍ ഒരു ഹോബിയായി മാറിയിരിക്കുന്നു. യഥാര്‍ഥ മത വിശ്വാസി ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരില്ല എന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സാഹചര്യം കൂടിയാണ് ഇത് . അപ്പപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒഴിക്കിനു അനുകൂലമായി നീങ്ങുക എന്നതാണ് എല്ലാ മത സങ്ങടനകളും പാര്‍ട്ടികളും വാര്‍ത്ത മാധ്യമങ്ങളും ചെയ്യുന്നത്. നിജസ്ഥിതി പരിശോധിച്ചു യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുതാന്‍ ഉത്തരവാദിത്തമുള്ളവര്‍ ജനങ്ങളില്‍ ഭീതി പരത്താനും പരസ്പരം സംശയദൃഷ്ടിയോടെ നോക്കുവാനും സഹായിക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നത് എത്രമാത്രം ഭീതി ജനകമാണ്.
മതങ്ങള്‍ അല്ല യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണം അധികാരം നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനും ശ്രമിക്കുന്ന ആളുകള്‍ അതിനു വേണ്ടി എന്ത് ഹീനമായ കാര്യവും ചെയ്യാന്‍ മടിക്കുന്നില്ല. അവര്‍ മത, സാമുദായിക വര്‍ഗീയ വികാരങ്ങള്‍ തരം പോലെ ഉപയോഗിക്കുന്നുഒരു പൊതു ശത്രു വിനെ ചൂണ്ടിക്കാട്ടി അനുയായികളെ ഒരുമിപ്പിച്ചു നിര്‍ത്തുകയാണ്പലരും പയറ്റുന്നതന്ത്രം.
മത സംഘടനകള്‍ അണികളെ പിടിച്ചു നിര്‍ത്തുവാന് വേണ്ടി മറ്റു സംഘടനകല്കെതിരില്‍ അണികള തിരുച്ചു വിടുന്നു. അമേരിക്ക അടക്കമുള്ള സാമ്രാജ്യത രാജ്യങ്ങള്‍ തങ്ങളുടെ ചെയ്തികള്‍ക് ന്യായീകരണം കണ്ടെത്താന്‍ മറ്റു ചില രാജ്യങ്ങളെ കരുവാകുന്നത് നാം കാണാറില്ലേ. സദ്ദാം ഹുസൈന്‍ , രാസായുധം എന്നൊക്കെ പറഞ്ഞു എന്തെല്ലാം അതിക്രമണങ്ങളാണ് അവര്‍ ഇറാക്ക് എന്ന രാജ്യത്തു കാണിച്ചത് . ഇപ്പോള്‍ തീവ്രവാദം ഭീകരവാദം എന്നൊക്കെ പറഞ്ഞു തങ്ങളുടെ വരുതിയില്‍ നില്‍കാത്ത രാജ്യങ്ങളെ അടിച്ചൊതുക്കാന്‍ നോക്കുകയാണ്. അപ്പോള്‍ സ്വന്തംതാല്പര്യങ്ങള്‍നേടിയെടുക്കാന്‍മതവികാരത്തെചൂഷണം ചെയ്യുന്നരാഷ്ട്രീയപാര്‍ടികള്‍ ഇത്തരം തന്ത്രങ്ങള്‍ ചെയ്യുമ്പോള്‍ ഇവിടെ ബലിയാടാവുന്നത് യഥാര്‍ത്ഥ മത വിശ്വാസമാണ് എന്നത് നാം മറക്കരുത്,നിരപരാധികളായഎത്രയോ പാവങ്ങള്‍ തീവ്രവാദത്തിന്റെ കുറ്റം ആരോപിക്കപ്പെട്ടു ജീവിതം നരകതുല്യമായ്മാറുന്ന അവസ്ഥ ഇന്ന് പൊതുവെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

നായകനായിഅഭിനയിച്ച ഈ സിനിമയില്‍ തീവ്രവാദത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഒരു യുവാവിന്റെ കഥ അവതരിപ്പിക്കുന്നു .

ഈയടുത്തു പുറത്തിറങ്ങിയ നേറ്റീവ് ബാപ്പ എന്ന ആല്ബത്തെ കുറിച്ച് ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടീവിയില്‍ നടന്‍ മാമുക്കോയ ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നുണ്ട് . പേടിതൊണ്ടന്മാരായ നമ്മുടെ മത സംഘടനകള്‍ സമ്മേളനങ്ങളില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ പ്രമേയം പാസ്സാക്കി തടി കാക്കുമ്പോഴാണ് സിനിമാ നടനായ ശ്രീ മാമുക്കോയ നിരപരാധികളായ ആളുകള്‍ക്ക് വേണ്ടി സംസാരിക്കുന്നത് .
പ്രസ്തുധ വീഡിയോ കാണുക.
.
രണ്ടു ആട്ടിന്കുട്ടികളെ തമ്മിലടുപ്പിച്ചു ചോര കുടിക്കാന്‍ ശ്രമിക്കുന്ന സൂത്ര ശാലിയായ കുറുക്കന്റെ കഥ നാം ചെറുപ്പത്തില്‍ കേട്ടതാണ് അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് . പ്രജകളെ തമ്മിലടുപ്പിച്ചു ഭരണകൂടങ്ങള്‍ അവരുടെ സ്ഥിതി ഭദ്രമാകുന്നു രാജ്യങ്ങളെ തമിലടുപ്പിച്ചു സാമ്രാജ്യത ശക്തികളും ഇത് തന്നെ ചെയ്യുന്നു.
അടിസ്ഥാന പരമായി കേരളീയ സമൂഹം ഏതു മതത്തില്‍ വിശ്വസിക്കുന്നവനോ അല്ലാത്തവനോ ആണങ്കിലും എന്ത് വില കൊടുത്തും പരസ്പര സൌഹാര്ധം കാത്തു സൂക്ഷിക്കുവാന്‍ പരിശ്രമിക്കുന്നവരാണ്.
എല്ലാ തരം കിംവതന്തികളും അവഗണിച്ചു കൊണ്ട് എല്ലാ സങ്കുചിത, സ്വാര്‍ത്ഥ താല്പര്യങ്ങളും മാറ്റി വച്ച് കൊണ്ട് ആ വഴിയില്‍ മുന്നേറും എന്ന് പ്രത്യാശിക്കാം. അതിനുള്ള ഒരു ആഹ്വാന്നം ആയിത്തീരട്ടെ കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
2 അഭിപ്രായങ്ങൾ:
good
അടിസ്ഥാന പരമായി കേരളീയ സമൂഹം ഏതു മതത്തില്‍ വിശ്വസിക്കുന്നവനോ അല്ലാത്തവനോ ആണങ്കിലും എന്ത് വില കൊടുത്തും പരസ്പര സൌഹാര്ധം കാത്തു സൂക്ഷിക്കുവാന്‍ പരിശ്രമിക്കുന്നവരാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ