2012, ഡിസംബർ 4, ചൊവ്വാഴ്ച

മദ്യത്തിന്‍റെ സ്വന്തം നാട്

 

സ്പിരിറ്റ്‌ എന്ന  മലയാള സിനിമയെ
മുന്‍നിര്‍ത്തി
കേരളീയ സമൂഹത്തിന്റെ
മദ്യാസക്തിയിലേക്ക്
ഒരു എത്തിനോട്ടം






രഞ്ജിത്ത്

        സ്പിരിറ്റ്‌ എന്ന മലയാള സിനിമയുടെ പശ്ചാത്തലത്തില്‍
  ഏഷ്യാനെറ്റില്‍  ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍  പരിപാടിയില്‍ നടന്ന ഒരു  ചര്‍ച്ചയാണ് ഈ കുറിപ്പിന് പ്രേരകം. മോഹന്‍ലാല്‍ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തെ  കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നത്.  
കേരളത്തിലെ ഓരോ ആഘോഷങ്ങളും മദ്യത്തില്‍ മുങ്ങി തുടങ്ങിയിട്ട് കുറച്ചു കാലമായി. ഏതു മത  വിഭാഗത്തില്‍ പെട്ടവരുടേയും ആഘോഷങ്ങള്‍ക്കു പിറകെ പത്രങ്ങളിലും മറ്റു മീഡിയകളിലും  വരുന്ന മദ്യ ഉപഭോഗത്തിന്റെ ജില്ല തിരിച്ചുള്ള വാര്‍ത്തകള്‍ നാം വായിച്ചു രസിക്കുന്നു.


മദ്യത്തിന്‍റെ നീരാളി പിടുത്തത്തില്‍നിന്നും നക്ഷ നേടുവാന്‍  കഴിയാതെ അതിനു അടിമപെട്ടുപോയ എത്രയോ ജീവിതങ്ങള്‍ നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നു.
മുഹമ്മദു നബിയും യേശു ക്രിസ്തുവും ശ്രീനാരായണ ഗുരുവുമൊക്കെ ഈ വിഷയത്തില്‍   നല്‍കിയ താക്കീതുകള്‍ നാം പലവുരു കേട്ടതും വായിച്ചറിഞ്ഞതുമാണ്. ലഹരിക്ക്‌ അടിമയാകുന്ന പലരും ആദ്യം ഒരു രസത്തിന്നു അല്ലങ്കില്‍ കമ്പനിക്കു തുടങ്ങുന്നതാണ്. പിന്നീട് അത് പതിവ് ശീലങ്ങളില്‍ ഒന്നാവുന്നു .

മുന്‍കാലങ്ങളില്‍ മദ്യപാനിയെ സമൂഹം അല്പം അകല്ച്ചയോടെ കണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ മദ്യപാനം അത്ര മോശമായ ഒരു ഏര്പാടല്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു അതിനു ഒരു മാന്യത കൈവന്നിരിക്കുന്നു. കേരളത്തില്‍ മദ്യത്തിന്റെ
 ഉപയോഗത്തില്‍ വന്നിരിക്കുന്ന വര്‍ധനവിന് എന്താണ് കാരണം?  പഠനം അര്‍ഹിക്കുന്ന വിഷയമാണ്‌ അത്.

അണുകുടുംബങ്ങളിലൂടെ വ്യക്തികള്‍ തന്നിലേക്ക്  ചുരുങ്ങി   ഒറ്റപെട്ട അവസ്ഥ കൈവന്നു. കൂട്ടു കുടുംബങ്ങളുടെ തിരോധാനം വ്യക്തികളെ  കൂടുതല്‍ ഒറ്റപ്പെടുത്തി.  അവര്‍ നൈമിഷികമായ ലഹരികളില്‍ ആസ്വാദനം കണ്ടെത്തി. ഉപഭോഗ സംസ്കാരത്തിന്റെ അധിപ്രസരത്തില്‍ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ട മലയാളി കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി. താത്കാലിക മോചനതിന്നു അവന്‍ ലഹരികള് ഉപായോഗിച്ചു. ആഘോഷവേളകളില്‍  മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായി മാറി.

 
 മദ്യത്തിലൂടെ ഖജനാവിലേക്ക് ഒഴുകുന്ന കോടികള്‍ സര്‍ക്കാരുകളുടെ പ്രധാന ആശ്രയമായി മാറി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യം ഏറ്റെടുത്ത്   രാഷ്ട്രീയ പാര്‍ടികള്‍ ഇതൊരു തൊഴില്‍ പ്രശ്നമാക്കി ചുരുക്കി മറ്റു പ്രതയാഗാതങ്ങളുടെ  കാര്യത്തില്‍  കൈ മലര്‍ത്തി . അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി മദ്യ കച്ചവടം മാറി.


മോഹന്‍ലാല്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍
  

ജോണ്‍ ബ്രിട്ടാസ്
 

 മത സംഘടനകള്‍ തങ്ങളുടെ പതിവ് തര്‍ക്കവിഷയങ്ങള്‍ക്കപ്പുറം  
ഒരടി മുന്നോട്ടു പോയില്ല. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളില്‍ അവര്‍ ചര്‍ച്ചകള്‍  ഒതുക്കി. സിനിമ പോലെയുള്ള മാധ്യമങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ അവതരിപ്പിച്ചു. കൂടുതല്‍ പണം പെട്ടെന്ന് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇതുമായി ബന്ധപ്പെട്ട ബിസിനസ്സുകാര്‍ യാതൊരു നിയന്ത്രണവും പാലിച്ചില്ല. ഫലമോ കേരളം അതിവേഗം ലഹരിയുടെ സ്വന്തം നാടായി മാറി.






മദ്യത്തിന്റെ ദൂഷ്യ  വശങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നത്തന്നെയാണ്. കുടുംബത്തെയാണ് ഇത് ഏറ്റവും പെട്ടെന്ന് ബാധിക്കുക.
മദ്യം വ്യക്തിയെ തന്നിലേക്ക് ചുരുക്കുന്നു. സാമൂഹിക സേവനത്തിലൂടെയും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയും പ്രകൃതിയെ നോക്കിക്കാണുന്നതിലൂടെയും ഒക്കെ ലഭിക്കുന്ന യഥാര്‍ത്ഥ സന്തോഷതിന്നു പകരം കേവലം വ്യക്തിപരും നൈമിഷികവുമായ ലഹരിയില്‍ അഭിരമിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒന്നും നേടിതരുന്നില്ല എന്നുള്ളത് അവന്‍ അറിയുന്നില്ല. മാരകമായ അസുഖങ്ങള്‍ക്ക് ഹേതുവാകുന്നതും സാമ്പത്തികമായ തകര്‍ച്ച നേരിടുന്നതും ഒക്കെ ഇതിന്റെ അനന്തര ഫലങ്ങള്‍ തന്നെ.


 സ്പിരിറ്റ്‌ എന്ന സിനിമയില്‍ നായകന്‍ മദ്യപാനം നിറുത്തിയ ശേഷം വീടിന്റെ ബാല്കനിയില്‍ നിന്നും പുറത്തേക്കു നോക്കുന്ന  
ഒരു രംഗം സംവിധായകന്‍ ശ്രീ രഞ്ജിത്ത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അയാള്‍ ദിവസവും കാണാറുള്ള
അതെ രംഗങ്ങള്‍ തന്നെ ഒരു പുതു ജീവനോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. തന്‍റെ ചുറ്റുപാടുമുള്ള
കാഴ്ചകള്‍  വളരെ മനോഹരമായി അദ്ദേഹത്തിന്നു അനുഭവപ്പെടുന്നു.
 
ഇത് പോലെ  നേടിയ ആള്‍ എന്തെന്നില്ലാത്ത  സ്വാതന്ത്രവും സമാധാനവുമാണ് നേടിയെടുക്കുന്നത് എന്ന് ഇതു  കാണിക്കുന്നു. കേരളീയ സമൂഹത്തില്‍ ഈ തിന്മയുടെ
 വ്യാപ്തി കുറച്ചു കൊണ്ട് വരുന്നതിനു കൂട്ടായ പ്രവര്‍ത്തനങ്ങള്‍
അനിവാര്യമാണ്.

വ്യാപകമായ ബോധാവല്‍കരന്വും അവബോധവും ഈ വിഷയത്തില്‍ വളര്‍ത്തി എടുക്കേണ്ടതുണ്ട്‌.മത, രാഷ്ട്രീയ സംഘടനകള്‍ , മറ്റു സന്നദ്ധ 
സംഘടനകള്‍ വിദ്യാര്‍ഥി  സംഘടനകള്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ പെട്ടവരും ഒറ്റക്കെട്ടായി ഇതിനു വേണ്ടി ഒരു ബ്രിഹത്തായ പദ്ധതി തന്നെ തയ്യാറാക്കേണ്ടതുണ്ട്.  പത്രങ്ങളും മറ്റു മീഡിയകളും വളരെ ശക്തമായ പ്രചാരണ പരിപാടികള്‍ ഈ വിഷയത്തില്‍  നടത്തേണ്ടതുണ്ട്.

സര്‍കാരിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ വളരെ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഒരു ഭാഗത്ത്‌ നിന്നും മദ്യത്തിനെതിരെ ശക്തമായ പ്രചാരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ  പിന്തുണച്ചു കൊണ്ട് ഉള്ള നടപടികള്‍ക്ക് പകരം മദ്യലോബിയെ ആവോളം സഹായിക്കുന്നത് കൊണ്ട് വലിയ ഈ പ്രതിഷേധങ്ങള്‍ എവിടെയും എത്താതെ പോകുന്നു. അതുകൊട്നു നിയമപരമായി തന്നെ ഇതിനെതിരെ നീക്കങ്ങള്‍ക്ക്  സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

 കൂടാതെ ഓരോ വ്യക്തികളും മദ്യം ഒരു കാരണവശാലും ഉപയോഗിക്കില്ല എന്ന് സ്വയം തന്നെ തീരുമാനമെടുക്കണം. ഇതുവഴി ലഹരി മദ്യ മുക്തമായ പുതിയ പ്രഭാതം കേരളത്തില്‍ വിടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 


 

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

good

അജ്ഞാതന്‍ പറഞ്ഞു...

good attempt